ADVERTISEMENT

ദുബായ് ∙ യുഎഇയുടെ വിഷൻ 2021ലെ സുപ്രധാന മേഖലയാണ് ആരോഗ്യ രംഗമെന്നും രാജ്യാന്തര നിലവാരം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളാവും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ നടത്തുകയെന്നും സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആസാദ് മൂപ്പൻ അറിയിച്ചു. പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തും.

2020ൽ രണ്ട് പുതിയ ആശുപത്രികൾ ആരംഭിക്കും. സോനാപൂരിൽ നാൽപതും ഷാർജയിൽ എൺപതും കിടക്കകളുള്ള ആശുപത്രികളാവും പണിയുക. ആരോഗ്യ സംരക്ഷണ സാങ്കേതിക മേഖലയിലെ ഗവേഷണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾത്തന്നെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ വ്യാപകമാക്കാനുള്ള കാര്യങ്ങളും ചെയ്യും.

32 വർഷം മുമ്പ് ബർദുബായിലെ ഒരൊറ്റ ക്ലിനിക്കിൽ നിന്നാരംഭിച്ച ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇപ്പോൾ 9 രാജ്യങ്ങളിലായി 350 യൂണിറ്റുകൾ പ്രവർത്തിക്കുന്ന നിലയിലേക്ക് എത്തിയത് ഈ രാജ്യത്തിന്റെ എല്ലാ മേഖലയിലുമുള്ള വികസനത്തിന്റെ അളവുകോലിനൊപ്പം ഗുണമേന്മ ഉയർത്തി സൂക്ഷിക്കുന്നതു കൊണ്ടാണെന്ന് ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. സമൂഹത്തോടുള്ള ഉത്തരവാദിത്വം പുതുക്കാനും ലോകോത്തര സേവനം നൽകുമെന്ന് ഉറപ്പു നൽകാനും ദേശീയദിനാചരണത്തിൽ സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com