ADVERTISEMENT

ഷാർജ ∙ മലയാളി കൂട്ടായ്മ സ്രോതസ്സ് വാർഷികവും കുടുംബസംഗമവും നടത്തി. ഓർത്തഡോക്സ്‌ സഭ ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം ഉദ്ഘാടനം ചെയ്തു. സ്രോതസ്സ് പ്രസിഡന്റ് ജോൺ മത്തായി അധ്യക്ഷത വഹിച്ചു.

ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ പള്ളി വികാരി ഫാ. ജോജി കുര്യൻ തോമസ്, സഹവികാരി ഫാ. ജോയ്സൺ തോമസ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ, സ്രോതസ്സ് വൈസ് പ്രസിഡന്റ് പി.എം.തമ്പാൻ, സെക്രട്ടറി ഷിബു പുത്തൂരാൻ, ട്രഷറർ റോജി സഖറിയാ ജേക്കബ്, ജനറൽ കൺവീനർ ഷാജി മാത്യു തുടങ്ങിയവർപ്രസംഗിച്ചു.

യുഎഇ ഗവൺമെന്റിന്റെ ഗോൾഡ് വിസയ്ക്കു അർഹനായ സ്രോതസ്സ് പ്രസിഡന്റ് ജോൺ മത്തായിയേയും, പയനീർ അവാർഡ് നേടിയ സജി ചെറിയാനെയും ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com