ADVERTISEMENT

റിയാദ്∙ ഗൾഫ് സഹകരണ കൗൺസിൽ(ജിസിസി) 40-ാം സുപ്രീം കൗൺസിൽ സംഗമം ഡിസംബർ 10 ന് റിയാദിൽ നടക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേരുന്ന ജിസിസി മീറ്റിംഗിൽ അംഗരാജ്യങ്ങളുടെ സംയുക്ത രാഷ്ട്രീയ പ്രതിരോധ സാമ്പത്തിക നിയമ മേഖലകളിലെ സുപ്രധാന വിഷയങ്ങൾ ചർച്ചചെയ്യും. മേഖലയിലെ ജിസിസി സാംയോജനത്തിന്റെയും നേട്ടങ്ങളുടെയും റിപ്പോർട്ടുകളും ശിപാര്ശകളും അവതരിപ്പിക്കുമെന്നു ജിസിസി സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ ലത്തീഫ് അൽ സയാനി പറഞ്ഞു. 

മേഖലയിൽ ഏറ്റവും പുതിയ പ്രാദേശിക അന്തർദേശീയ സംഭവ വികാസങ്ങളും സുരക്ഷാ സാഹചര്യങ്ങളും സെഷൻ അവലോകനം ചെയ്യും. വിവിധ മേഖലകളിലെ ജിസിസി രാജ്യങ്ങളുടെ സമന്വയം സുദൃഢമാക്കുന്നതിനും ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും സംഗമം ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വെല്ലുവിളികളെയും അഭിമുഖീകരിച്ച്  ജിസിസി രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുക, പൗരന്മാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുക തുടങ്ങി ക്രിയാത്മകവും ഫലപ്രദവുമായ ലക്ഷ്യം ഈ കൂടലിനുണ്ടെന്നും  അദ്ദേഹം  പ്രത്യാശ പ്രകടിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com