ADVERTISEMENT

ജിദ്ദ ∙ ഹജ് നടപടികൾ പൂർണമായും ഡിജിറ്റൈസേഷൻ ചെയ്തതായും ഇത് നടപ്പാക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യയെന്നും  ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്്വി പറഞ്ഞു. ജിദ്ദയിൽ ഇന്ത്യ–സൗദി ഹജ് കരാർ ഒപ്പുവച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷം 2 ലക്ഷം ഇന്ത്യക്കാർക്കാണ് അവസരം ലഭിച്ചത്. ഹജ് ക്വോട്ട വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി സൂചിപ്പിച്ചു.

ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്്വിയും സൗദി ഹജ്–ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിൻ താഹിർ ബന്തനുമാണ് ഇന്ത്യ–സൗദി ഹജ് കരാറിൽ ഒപ്പിട്ടത്. ഇന്ത്യൻ തീർഥാടകരുടെ ഹജ് കർമം സുഗമമാക്കാൻ വേണ്ട കാര്യങ്ങളും വിശദമായി ചർച്ച ചെയ്തു. കഴിഞ്ഞവർഷത്തെ അപകട രഹിത ഹജായിരുന്നുവെന്നും വിലയിരുത്തിയ ഇന്ത്യൻ സംഘം സുഗമമായ ഹജ് നിർവഹണം സാധ്യമാക്കിയ സൗദിക്ക് കൃതജ്ഞത രേഖപ്പെടുത്തി. 1,99,936 ഇന്ത്യക്കാരാണ് ഏറ്റവും ഒടുവിൽ ഹജ് നിർവഹിച്ചത്. വിജയവാഡയെകൂടി ചേർത്തതോടെ എംബാർക്കേഷൻ പോയിൻറ് 22 ആയി വർധിച്ചതായും പറഞ്ഞു.

ഹജ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 15 ആയിരിക്കെ ഇതോടകം 1.8 ലക്ഷം ഹജ് അപേക്ഷ ലഭിച്ചതായും ആവശ്യമെങ്കിൽ അപേക്ഷകർക്ക് കൂടുതൽ സമയം അനുവദിക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ഗ്രൂപ്പിൽ ഹജിനെത്തുന്നവരുടെ കാര്യങ്ങൾക്കൂടി നിരീക്ഷിക്കാനും സേവനം മെച്ചപ്പെടുത്താനും ഡിജിറ്റലൈസേഷൻ സഹായിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. തീർഥാടകരുടെ എമിഗ്രേഷൻ നടപടികൾ ഇന്ത്യയിൽ തന്നെ പൂർത്തിയാക്കാവുന്ന റോഡ് ടു മക്ക നടപ്പാക്കാൻ ഇന്ത്യ തയാറാണെന്നും നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷകാര്യ മന്ത്രിയുടെ േതൃത്വത്തിൽ ഇന്ത്യയിൽ നിന്നെത്തിയ ഉന്നത തല സംഘമാണു ചർച്ച നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com