ADVERTISEMENT

എറണാകുളം/റിയാദ്∙ 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന കേളി അംഗങ്ങളുടെ മക്കൾക്കായി റിയാദ് കേളി കലാ സാംസ്കാരിക വേദി നല്‍കി വരുന്ന  വിദ്യാഭ്യാസ മേന്മാ പുരസ്കാരത്തിന്‍റെ അവസാന ഘട്ട വിതരണം നടന്നു. മലപ്പുറം, തിരുവനന്തപുരം, പാലക്കാട്‌, കൊല്ലം എന്നിവിടങ്ങളിലാണ് മുന്‍ ഘട്ടങ്ങളില്‍ പുരസ്കാര  വിതരണം നടന്നത്. 

കേരള പ്രവാസി സംഘം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ മഹാനാമിയിൽ  നടന്ന ചടങ്ങിൽ സിപിഐ (എം) സംസ്ഥാനകമ്മിറ്റി അംഗവും, മുൻ എംഎല്‍എയും പ്രവാസിസംഘം ജില്ലാ രക്ഷാധികാരിയുമായ ഗോപി കോട്ടമുറിക്കൽ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു.

2018-2019 വര്‍ഷത്തെ  എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ എറണാകുളം, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കേളി അംഗങ്ങളുടെ മക്കളായ ഹഫ്സാന, നിഹാല ഫാത്തിമ, അഞ്ജലി മോഹനൻ, എയ്ഞ്ചൽ മേരി ജോർജ്ജ് , ബെവിൻ ബെനറ്റ് എന്നിവരാണ്  പുരസ്കാരത്തിന് അർഹത നേടിയത്.

കേരള പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് ഇ.ഡി ജോയ്  അധ്യക്ഷത വഹിച്ചു. പി.എന്‍.ദേവാനന്ദൻ, എ.സി.ആനന്ദൻ, എ.പി.ഉദയകുമാർ, ഷൗക്കത്ത് നിലമ്പൂർ, റഷീദ് മേലേതിൽ, എം.യു.അഷറഫ്, റഫീക്ക് പാലത്ത്, ബിന്ധ്യ മഹേഷ്, മഹേഷ് കോടിയത്ത് എന്നിവർ  പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com