ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഐ‌ഇ‌ഐ കുവൈത്ത് ചാപ്റ്റർ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻ‌ജിനീയേഴ്സ് (ഇന്ത്യ) ശതാബ്ദി ആഘോഷിച്ചു. ശതാബ്ദി ആഘോഷവും 52-‌ാം എൻ‌ജിനീയേഴ്സ് ദിനവും പ്രദർശനവും ഐ‌ഇ‌ഐ ദേശീയ പ്രസിഡൻ‌റ് ഡോ. ടി.എം.ഗുണരാജ ഉദ്ഘാടനം ചെയ്‌തു.

ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാജ്ഗോപാൽ സിങ്, കുവൈത്ത് എൻ‌‌ജിനീ‍യേഴ്സ് സൊസൈറ്റി ഡയറക്ടർ ഷറൂഖ് ഹജ്ജി ജാസർ അൽ ജാസർ, കുവൈത്ത് പരിസ്ഥിതി സംരക്ഷണ സൊസൈറ്റി അധ്യക്ഷ വിജ്‌ദാൻ അൽ ഉഖാബ്, ഐ‌ഇ‌‌ഐ കുവൈത്ത് ചാപ്റ്റർ ചെയർമാൻ അജയ് ശർമ, ജോസഫ് പണിക്കർ,കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രം (കിസ്‌ർ) ശാസ്ത്രജ്ഞൻ ഡോ.എസ്.നീലമണി, ഐഇ‌ഐ കുവൈത്ത് ചാപ്റ്റർ എക്സ് ഒഫീഷ്യോ ചെയർമാൻ ഡോ.എം.മഹേന്ദ്രൻ,അബ്ദുറഹ്‌മാൻ അൽ റുമാനി, ട്രഷറൽ സുധീർ കുമാർ സാഹു എന്നിവർ പ്രസംഗിച്ചു. സുവനീർ ഷറൂഖ് ഹജ്ജിക്ക് നൽകി ഡോ.ടി.എം.ഗുണരാജ പ്രകാശനം ചെയ്‌തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com