ADVERTISEMENT

കുവൈത്ത് സിറ്റി ∙ പരിസ്ഥിതി സം‌രക്ഷണ നിയമം കുട്ടിക്കളിയല്ലെന്ന് കുവൈത്ത് പരിസ്ഥിതി സം‌രക്ഷണ സൊസൈറ്റി അധ്യക്ഷ വിജ്‌ദാൻ അൽ ഉഖാബ്. കുവൈത്തിൽ പരിസ്ഥിതി നിയമം ലംഘിച്ചാൽ വധശിക്ഷ നൽകാൻ വരെ വ്യവസ്ഥയുണ്ടെന്നും അവർ ‘മനോരമ’യോട് പറഞ്ഞു. 2014ൽ കുവൈത്തിൽ പരിസ്ഥിതി നിയമം രൂപപ്പെടുത്തുന്നതിന് സൊസൈറ്റി കാര്യമായി ഇടപെട്ടിട്ടുണ്ട്.

പരിസ്ഥിതി സം‌രക്ഷണം സംബന്ധിച്ച അവബോധം ഇനിയും വളരേണ്ടതുണ്ട്. പരിസ്ഥിതി സം‌രക്ഷണം വിജയകരമാക്കുന്നതിന് സർക്കാരിനെ എങ്ങനെയൊക്കെ സഹായിക്കാം എന്നതാണ് സൊസൈറ്റിയുടെ നോട്ടം. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്താൻ സൊസൈറ്റി കിഡ്സ് ക്ലബുകൾ രൂപീകരിച്ചിട്ടുണ്ട്.

കുവൈത്തിനു പുറത്തുള്ള രാജ്യങ്ങളിൽ കുവൈത്തിനെ പ്രതിനിധീകരിക്കാനും അവർക്ക് കഴിഞ്ഞു. പരിസ്ഥിതി എൻ‌ജിനീയറിങ് രാജ്യത്ത് അംഗീകാരം നേടിവരുന്നുണ്ട്. 2015ൽ അത് പഠിക്കാൻ കുവൈത്തിൽ ഒരാൾ പോലും ഉണ്ടായിരുന്നില്ല. സൊസൈറ്റി നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി 2017ൽ 150 കുട്ടികളാണ് പരിസ്ഥിതി എൻ‌ജിനീയറിങ് പഠിതാക്കളായി എത്തിയതെന്നും അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com