ADVERTISEMENT

ദുബായ് ∙ യുഎഇ ലോക നിലവാരത്തിലുള്ള സുരക്ഷയുടെ റോൾ മോഡലാണെന്ന് ദുബായ് പൊലീസ് കമാന്‍ഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി. പൂർവ പിതാക്കളുടെ പാദകൾ പിന്തുടർന്ന് രാജ്യത്തിന് വേണ്ടിയുള്ള കടമ നിറവേറ്റാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് യുഎഇയുടെ 48–ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.

മഹത്തായ ഇൗ രാജ്യത്തിന് മഹാന്മാരായ ഭരണാധികാരികളാണുള്ളത്. കുറഞ്ഞ സമയത്തിനുള്ളിൽ അവർ രാജ്യത്തെ ഉന്നതിയിലെത്തിച്ചു. പൗരന്മാരിൽ സന്തോഷം നിറച്ചു. എല്ലാവർഷവും  ദേശീയ ദിനം ആഘോഷിക്കുമ്പോൾ, ജനങ്ങൾക്ക് തങ്ങളുടെ രാജ്യത്തോടുള്ള സ്നേഹവും അഭിമാനവും കൂടി വരികയാണ്. തങ്ങളുടെ ഭരണാധികാരികൾക്ക് നന്ദി അറിയിക്കാനുള്ള അവസരമാണിത്. നമ്മുടെ കുട്ടികളെ രാജ്യസ്നേഹമുള്ളവരാക്കി വളർത്തിയെടുക്കാനുള്ള അവസരമായി ദേശീയദിനാഘോഷം ഉപയോഗിക്കുക. രാജ്യത്തിൻ്റെ വികസനവും വളർച്ചയും നാമോരോരുത്തരുടെയും കർത്തവ്യമാണെന്നും അദ്ദേഹം ഉണർത്തി.

യുഎഇ പ്രസി‍ഡൻ്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ ന്ഹ്യാൻ, സുപ്രീം കൗൺസിൽ അംഗങ്ങൾ, വിവിധ എമിറേറ്റുകളിലെ ഉപഭരണാധികാരികൾ, ജനങ്ങൾ എന്നിവർക്ക് അദ്ദേഹം ദേശീയ ദിന ആശംസകൾ നേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com