ADVERTISEMENT

വിദ്യാർഥികളിൽ രചനാ പാടവം വളർത്തുക, പുതിയ ആശയങ്ങളും കഴിവുകളും ചിന്താശീലവും ഉണർത്തുക തുടങ്ങിയ ലക്ഷ്യം മുൻനിർത്തി മലയാള മനോരമയുടെ എജ്യൂക്കേഷണൽ വെബ്‌സൈറ്റായ മനോരമ ഹൊറൈസൺ യുഎഇയിലെ വിദ്യാർഥികൾക്ക് ഓൺലൈനിലൂടെ ഉപന്യാസ രചന മത്സരം സംഘടിപ്പിക്കുന്നു. സാങ്കേതികതയുടെ ഭാവി: സങ്കൽപ്പങ്ങൾക്കപ്പുറമുള്ള അവസരങ്ങൾ (The future of technology : Out of the box possibilities) എന്ന വിഷയത്തെ ആധാരമാക്കി 1500 വാക്കിൽ കവിയാതെ ഇംഗ്ലീഷിലാണ് ഉപന്യാസം എഴുതേണ്ടത്.

12 മുതൽ 18 വയസ്സ് വരെ പ്രായക്കാരായ വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പേര്, ക്ലാസ്സ്, സ്‌കൂളിന്റെ പേര്, ബന്ധപ്പെടേണ്ട നമ്പർ തുടങ്ങിയവ എൻട്രിയോടൊപ്പം ഉൾപ്പെടുത്തേണ്ടതാണ്. ഡിസംബർ 11ന് മുൻപായി എൻട്രികൾ contest@manoramahorizon.com എന്ന ഇമെയിൽ വിലാസത്തി ലേക്ക് അയക്കേണ്ടതാണ്.

വിദഗ്ധർ ഉപന്യാസങ്ങൾ മൂല്യനിർണ്ണയം നടത്തും. ഡിസംബർ 14ന് ഷാർജയിൽ നടക്കുന്ന മനോരമ ഹൊറൈസൺ എജ്യുക്കേഷൻ എക്‌സ്‌പോയിൽ മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുന്നതാണ്. തിരഞ്ഞെടുക്കുന്ന എറ്റവും മികച്ച മൂന്ന് ഉപന്യാസങ്ങൾക്ക് സമ്മാനങ്ങൾ ലഭിക്കും.. ഒന്നാം സമ്മാനം ആമസോൺ കിൻഡിൽ, രണ്ടാം സമ്മാനം ജെ.ബി.എൽ. ബ്ലൂടൂത്ത് സ്പീക്കർ, മൂന്നാം സമ്മാനം ജെ.ബി.എൽ. ബ്ലൂടൂത്ത് ഹെഡ് ഫോൺ തുടങ്ങിയവയാണ്. കൂടാതെ ഒട്ടനേകം ആകർഷകമായ സമ്മാനങ്ങളും നൽകുന്നതാണ്. 

മനോരമ മെഗാ എക്സിബിഷന്‍റെ ഭാഗമായ മനോരമ എജ്യൂക്കേഷന്‍ പവലിയനിന്‍റെ മുഖ്യ പ്രായോജകര്‍ മണപ്പുറം ഫൗേണ്ടഷനാണ്, കൂടാതെ സെന്‍റ്ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ടെക്നോളജി, പാല, ഫയര്‍ബേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസേര്‍ച്ച് ഇന്‍ മാനേജ്മെന്‍റ്, കോയമ്പത്തൂര്‍ ലക്ഷ്യ സിഎസ് ക്യാംപസ്, കോഴിക്കോട്, ലേബര്‍ ഇന്ത്യ ഗുരുകുലം പബ്ലിക് സ്കൂള്‍, മരങ്ങാട്ടുപള്ളി. വെയില്‍സ് യൂണിവേഴ്സിറ്റി, ചെന്നൈ തുടങ്ങി മറ്റനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അണിനിരക്കുന്ന പ്രദര്‍ശനത്തില്‍  പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധർ, പ്രമുഖ യൂണിവേഴ്‌സിറ്റികളിലെ പ്രതിനിധികൾ, കരിയർ എക്‌സ്‌പേർട്‌സ് തുടങ്ങിയവരോടൊപ്പം സംവദിക്കാനും വിജയത്തിലേക്കുള്ള ചവിട്ടുപടികൾ അടുത്തറിയാനും അവസരമൊരുക്കുന്ന വിദ്യാഭ്യാസ പ്രദർശനമാണ് മനോരമ ഹൊറൈസൺ ഷാർജയിൽ ഒരുക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഏറെ സഹായകമാകുന്ന ഒട്ടേറെ കാര്യങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. പ്രദര്‍ശന സമയം  ഉച്ചയ്ക്ക് 12 മണി മുതല്‍ 8 മണിവരെ. 

ഇന്നു തന്നെ ഉപന്യാസങ്ങള്‍ അയയ്ക്കൂ, സമ്മാനം നേടൂ. 

കൂടുതൽ വിവരങ്ങൾക്ക് +91 9048 991 111,  contest@manoramahorizon.com 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com