ADVERTISEMENT

ഷാര്‍ജ∙ ബട്ടണുകൾ കുപ്പായം തുന്നാൻ മാത്രമല്ല, പോറ്റമ്മ നാടിന് നന്ദി അറിയിക്കാനും ഉപകരിക്കുമെന്ന് കാണിച്ചു തരികയാണ് ദുബായിലെ  അധ്യാപിക. യു.എ.ഇ 48–ാം ദേശീയ ദിനം ആഘോഷിക്കുന്ന വേളയില്‍ 65,000 ത്തിലേറെ ബട്ടണുകള്‍ കൊണ്ട് യു.എ.ഇ ദേശീയ പതാക ഒരുക്കിയാണ് ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ജുവൈസ ആണ്‍കുട്ടികളുടെ വിഭാഗത്തിലെ കലാ  അദ്ധ്യാപിക റാഷിദ ആദില്‍ ആഘോഷത്തിൽ പങ്കെടുക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ തീര്‍ത്ത ഈ ബട്ടന്‍സ് പതാക നിര്‍മ്മിക്കാന്‍ മൂന്നു മാസത്തിലേറെയെടുത്തു. ഉപയോഗ ശൂന്യമായ സാധനങ്ങള്‍ കൊണ്ട് ഇവര്‍ നിരവധി പുതുമയുള്ള വസ്തുക്കള്‍ സ്കൂളില്‍ നിര്‍മിച്ചിട്ടുണ്ട്.

rashida-adil-2

അതില്‍10,148 കുപ്പിയുടെ കാപ്സ് ഉപയോഗിച്ച് യു.എ.ഇയിലെ കെട്ടിടങ്ങളുടെ മാതൃകക്കിടയില്‍ രാഷ്ട്രപിതാവ് ഷെയ്യ്ഖ് സായിദിന്‍റെ ചിത്രം, ഉപയോഗ ശൂന്യമായ ഇലക്ട്രോണിക്

rashida-adil

ഉപകരണങ്ങളുടെ അവശിഷ്ടങ്ങള്‍ കൊണ്ട്  കുതിര, പഴയ സി.ഡി,ഡി.വി.ഡി എന്നിവ കൊണ്ട്  ഫാള്‍ക്കൻ എന്നിവ നിർമിച്ചു ശ്രദ്ധയായി.പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കാന്‍ വിദ്യാര്‍ത്ഥികളെ ബോധവാന്‍മാരാക്കുന്നതിന്‍റെ ഭാഗമായി  സഹ അദ്ധ്യാപകര്‍ക്ക് സ്കൂളില്‍ ഉപയോഗിക്കാനായി പേരു വച്ച്  പളുങ്കു കപ്പുകള്‍ വിതരണം ചെയ്തതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com