ADVERTISEMENT

കുവൈത്ത് സിറ്റി ∙ കല (ആർട്) കുവൈത്ത് ചിത്രരചനാ മത്സരത്തിൽ ഭാരതീയ വിദ്യാഭവന് ഓവറോൾ കിരീടം. സ്മാർട്ട് ഇന്ത്യൻ സ്കൂൾ രണ്ടാം സ്ഥാനവും ലേണേഴ്സ് ഓൺ അക്കാദമി മൂന്നാംസ്ഥാനവും നേടി. ഏറ്റവും കൂ‍ടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള സി.ഭാസ്കരൻ സ്മാരക ട്രോഫിയും ഭാരതീയ വിദ്യാഭവൻ നേടി.

2800 ലേറെ കുട്ടികൾ പങ്കെടുത്തു. സമ്മാനദാനം 13ന് 2ന് അബ്ബാസിയ ഓക്സ്ഫഡ് പാക്കിസ്ഥാൻ ഇംഗ്ലിഷ് സ്കൂളിൽ നടത്തുമെന്ന് പ്രസിഡന്റ് വി.പി.മുകേഷ്, ജനറൽ സെക്രട്ടറി ശിവകുമാർ, ജനറൽ കൺ‌വീനർ ജെയ്സൺ ജോസഫ് എന്നിവർ അറിയിച്ചു.

വിജയികൾ

ഒന്നാം സ്ഥാനം : ഗ്രൂപ്പ് എ – അക്ഷയ ശ്രീറാം (ഭവൻസ്), ഗ്രൂപ്പ് ബി- റെയ്ന മേരി ജോൺ (ഭവൻസ്), ഗ്രൂപ്പ് സി- ഫെമി ജോയ് (ഗൾഫ് ഇന്ത്യൻ സ്കൂൾ) , ഗ്രൂപ്പ് ഡി- സാന്ദ്ര ദിനേശ് കുമാർ (ഗൾഫ് ഇന്ത്യൻ സ്കൂൾ).

രണ്ടാംസ്ഥാനം: ഗ്രൂപ്പ് എ- ഹന ആൻസി (ഭവൻസ്), ഗ്രൂപ്പ് ബി- ശ്രീവർധൻ പ്രദീപ് (ഭവൻസ്), ഗായത്രി വിനോദ് (ഭവൻസ്), ഗ്രൂപ്പ് സി- നടാഷ മരിയ റോജി (ലേണേഴ്സ് ഓൺ അക്കാദമി), ഗ്രൂപ്പ് ഡി : അൻ‌ജൽ മേരി തോമസ് (ഇന്ത്യൻ സെൻ‌ട്രൽ സ്കൂൾ).

കളിമൺ ശിൽ‌പ നിർമാണം: ഒന്നാം സമ്മാനം: ഹാലിമ കമാൽ (ജാബ്രിയ ഇന്ത്യൻ സ്കൂൾ), രണ്ട്: നമീറാബി തമസുദ്ദീൻ(ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ), മൂന്ന്: ഫാത്തിമ ഇക്ര ഇഷാൻ (ഇന്ത്യൻ പബ്ലിക് സ്കൂൾ).

ഓപ്പൺ ക്യാൻ‌വാ‍സ് പെയിൻ‌റിങ്: ഒന്ന്: കെ.ശ്രാം, രണ്ട്: ഷരീഫ്, മൂന്ന്: ഹാഷ്മി സയിദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com