ADVERTISEMENT

ദോഹ ∙ ഫിഫ ക്ലബ് ലോകകപ്പ് മത്സരത്തിനായി ന്യൂ കാലിഡോനിയയുടെ ഹെയ്ൻഗെയ്ൻ സ്‌പോർട് ക്ലബ് ദോഹയിലെത്തി. മത്സരത്തിന് എത്തുന്ന ആദ്യ ക്ലബ്  ടീമാണിത്. ഈ വർഷത്തെ ഓഷാനിയ ഫുട്‌ബോൾ കോൺഫെഡറേഷൻ (ഒഎഫ്‌സി) ചാംപ്യൻസ് ലീഗിന്റെ ജേതാക്കൾ കൂടിയാണ് ഹെയിൻഗെയ്ൻ. 

ഫിഫ ക്ലബ്  ലോകകപ്പിന്റെ ഉദ്ഘാടന ദിനമായ ഈ മാസം 11ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഖത്തറിന്റെ അൽ സദ്ദ് എസ്‌സിയുമായാണ് ഹെയ്ൻഗെയ്‌ന്റെ ആദ്യ മത്സരം.

ഒഎഫ്‌സി ചാംപ്യൻസ് ലീഗ് സ്വന്തമാക്കിയും ഫിഫ ക്ലബ് ലോകകപ്പിന് യോഗ്യതയും നേടിയ പ്രഥമ കാലിഡോനിയൻ ക്ലബ്ബും രണ്ടാമത്തെ ന്യൂസിലൻഡ് ഇതര ക്ലബ്ബുമാണ് ഹെയ്ൻഗെയ്ൻ. സീനിയർ കാലിഡോനിയൻ ക്ലബ് ആഗോള ഫുട്‌ബോൾ ടൂർണമെന്റിൽ മത്സരിക്കുന്നതും ഇതാദ്യം. 

ന്യൂ കാലിഡോനിയയിലെ ഉൾപ്രദേശമായ ഹെയ്ൻഗെയ്‌നിൽ നിന്നുള്ള ചെറിയ ക്ലബ് ഫിഫ ക്ലബ് ലോകകപ്പിൽ മത്സരിക്കാനായതിന്റെ ആവേശത്തിലാണെന്ന്  ക്യാപ്റ്റൻ ബെട്രാൻഡ് കെയ് പറഞ്ഞു.    ഹെയ്ൻഗെയ്ൻ സ്‌പോർട് ക്ലബ് കൂടാതെ അൽ സദ്ദ് (ഖത്തർ), ലിവർപൂൾ (ഇംഗ്ലണ്ട്) , സിഎഫ് മൊൻഡെറി  (മെക്‌സിക്കോ),  ഇഎസ് തുണീസ് (തുണീസിയ), അൽ ഹിലാൽ എസ്എഫ്‌സി (സൗദി അറേബ്യ), സിആർ ഫ്ലെമിങ്‌ഗോ (ബ്രസീൽ) എന്നിവയാണ് മറ്റ് ക്ലബ്ബുകൾ. ജാസിം ബിൻ ഹമദ് സ്റ്റേഡിയം, ഖലീഫ രാജ്യാന്തര സ്റ്റേഡിയം, എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായി 11 മുതൽ   21 വരെയാണ് മത്സരങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com