ADVERTISEMENT

ദോഹ ∙ അറബ് മേഖലയിലെ പ്രഥമ ഫിഫ ഫുട്‌ബോൾ ലോകകപ്പ് മാമാങ്കത്തിന് പുതിയ ചരിത്രം കുറിച്ച് 2022ന്റെ ഡിസൈനിൽ ഖത്തറിൽ പുതിയ കെട്ടിടം ഉയർന്നു. 2022 എന്ന അക്കങ്ങളുടെ രൂപത്തിൽ ഡിസൈൻ ചെയ്ത ലോകത്തിലെ ആദ്യത്തെ കെട്ടിടം ആസ്പയർ സോണിൽ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി ഉദ്ഘാടനം ചെയ്തു.

ഖത്തറിന്റെ കായിക നേട്ടങ്ങളും സൗകര്യങ്ങളും പുരോഗതിയും പ്രതിപാദിച്ചുള്ള ഹ്രസ്വ ചിത്രപ്രദർശനത്തോടെയാണ് ഉദ്ഘാടനം. 

60,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ബഹുനില കെട്ടിടത്തിൽ ഓഫിസുകൾ, ഹെൽത്ത് ക്ലബ്ബുകൾ, റസ്റ്ററന്റുകൾ, കഫേകൾ എന്നിവയുണ്ട്. 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തറിന് ലഭിച്ചതിന്റെ 9-ാം വാർഷികമായിരുന്നു ഇന്നലെ. വാർഷികത്തിന്റെ സ്മരണ പുതുക്കിയാണ് 2022 എന്ന കെട്ടിടം ഉദ്ഘാടനം ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com