ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഇന്ത്യയെ അറിയാൻ ഇന്ത്യൻ എംബസി സെമിനാർ. ഇന്ത്യൻ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ സെമിനാറിൽ സ്വദേശികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഇന്ത്യയിലെ വിനോദ സഞ്ചാര സാധ്യതകൾ സെമിനാറിൽ അവതരിപ്പിച്ചു.

കുവൈത്ത് വാർത്താവിതരണ മന്ത്രാലയത്തിലെ വിനോദ സഞ്ചാര വിഭാഗം അസി. അണ്ടർ സെക്രട്ടറി യൂസഫ് മുസ്തഫ മുഖ്യാതിഥിയായിരുന്നു. 

കുവൈത്ത്  ട്രാവൽ ആൻഡ് ടൂറിസം ഏജൻസീസ് അസോസിയേഷൻ ജനറൽ മാനേജർ മാജിദ് അബു ഉമർ, ഇന്ത്യൻ ടൂറിസം മന്ത്രാലയം അസിസ്റ്റൻറ് ഡയറക്ടർ സീതാരാമൻ ആവണി, ഇന്ത്യൻ സ്ഥാനപതി കെ.ജീവസാഗർ എന്നിവർ പ്രസംഗിച്ചു. 

ഇന്ത്യയിൽ വിനോദ സഞ്ചാര മേഖലയിലെ വാഗ്ദാനങ്ങൾ സംബന്ധിച്ച് ഇന്ത്യൻ പ്രതിനിധി സംഘം പ്രസന്റേഷൻ അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com