ADVERTISEMENT

കുവൈത്ത് സിറ്റി ∙ അഴിമതിക്കെതിരെ ഒന്നിച്ച് പോരാടാമെന്നു രാജ്യത്തെ പൗരന്മാരോട് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ്. അഴിമതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുണ്ടെങ്കിൽ തെളിവ് സഹിതം അഴിമതി വിരുദ്ധ ഏജൻസിയെ അറിയിക്കാനും നിർദേശിച്ചു. 

അത്തരം വിവരങ്ങളിൽ വ്യക്തിപരമായി തന്റെ ശ്രദ്ധയുണ്ടാകുമെന്നും പൊതുപണം നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്താൻ നിയമ വ്യവസ്ഥകൾ കർശനമായി നടപ്പാക്കുമെന്നും രാജ്യത്തെ പത്രാധിപന്മാരുമായി സംവദിക്കവേ പ്രധാനമന്ത്രി പറഞ്ഞു. 

ഈ വിഷയത്തിൽ മാധ്യമങ്ങൾക്കും വലുതായി ചെയ്യാനുണ്ടെന്ന് ബോധ്യമുള്ളത് കൊണ്ടാണ് പത്രാധിപന്മാർക്ക് മുൻപിൽ ഈ അഭ്യർഥന വക്കുന്നത്. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് അമീർ ഷെയ്ഖ് സബാഹ് അൽ ജാബർ അൽ അഹമ്മദ് അൽ സബാഹ് ഓരോ പ്രസംഗത്തിലും ഉണർത്തുന്ന കാര്യവും പത്രാധിപന്മാർ ഓർക്കണം. 

രാഷ്ട്രീയ പ്രവർത്തനവും പാർലമെന്ററി പ്രവർത്തനവുമെല്ലാം രാജ്യത്തിനു വേണ്ടിയാകണം. അതൊന്നും പൊതുപണത്തിന്റെയോ പൗരന്മാരുടെ അവകാശത്തിന്റെയോ ചെലവിൽ ആകാൻ പാടില്ല. 

മേഖലയിലെ സംഭവങ്ങൾ കാണാൻ നമുക്ക് കഴിയണം. നേട്ടങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞ കാലങ്ങളിൽ തുടങ്ങിയ പരിശ്രമങ്ങൾ പൂർത്തീകരിക്കാനുള്ള കഠിന പരിശ്രമം തുടരേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com