ADVERTISEMENT

ദുബായ് ∙ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ്(ഒസിവൈഎം) വാർഷിക സമ്മേളനം നടത്തി. യേശു നല്ലവനെന്ന് തിരിച്ചറിഞ്ഞ് ദൈവഭയത്തോടെ ജീവിക്കാൻ യുവാക്കൾക്ക് കഴിയണമെന്ന് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. 

ഒസിവൈഎം അധ്യക്ഷൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യേശുവിനെ യജമാനനായിക്കണ്ട് ജീവിതം ക്രമീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഫാ.അനീഷ് ഐസക് മാത്യു അധ്യക്ഷത വഹിച്ചു.

 റിട്ട. ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. യേശു ആരാണെന്ന ദൈവശാസ്ത്രം നോക്കാതെ അവനവന്റെ ജീവിത പരിസരങ്ങളിൽ നിന്ന് മനസ്സിലാക്കി ആ പാഠങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയാണ് അഭികാമ്യമെന്ന് അദ്ദേഹം പറഞ്ഞു. 

ബെംഗളുരു ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിൻ, ഫാ.വർഗീസ് ടി. വർഗീസ്, ഫാ.ജേക്കബ് ജോർജ്, ഫാ.കെ.എം.ജേക്കബ്, സാം മാത്യു കൈപ്പള്ളിൽ, ജോസ് മത്തായി, റോയി തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. 

സുനിൽ വർഗീസ്, ജോസ്.ടി.വർഗീസ്, ജോസ് മത്തായി, ജിജി മോൾ ജോസഫ്, ബിജു തങ്കച്ചൻ, ബിജു തോമസ്, ടിജു സാമുവൽ തുടങ്ങിയവർ നേതൃത്വം നൽകി. 

മാസികയുടെ പ്രകാശനം നടത്തി. സാം മാത്യു രചിച്ച് സാം തോമസ് ഈണം പകർന്ന യുവജനഗാനം ജബൽഅലി ദേവാലയ ഗായകസംഘം അവതരിപ്പിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com