ADVERTISEMENT

ദുബായ് ∙ ഇന്‍കാസിന്റെ നേതൃത്വത്തില്‍ ദുബായിലെ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കൂട്ടായ്മ ഓണാഘോഷം നടത്തി. ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ദുബായ് കാസർകോട് ജില്ലാ പ്രസിഡന്റ് മുനീര്‍ കുമ്പള അധ്യക്ഷത വഹിച്ചു

കൂട്ടായ്മയുടെ പ്രഥമ മാധ്യമ പുരസ്‌കാരം മാധ്യമ പ്രവർത്തകൻ എല്‍വിസ് ചുമ്മാറിന് ഹൈബി ഈഡന്‍ സമ്മാനിച്ചു. 

പ്രമോദ് പുറവങ്കര , നസീര്‍ വാടാനപ്പള്ളി , നന്ദി നാസിര്‍ , സലാം പാപ്പിനശ്ശേരി, ഡോ. അബ്ദുല്‍ ലത്തീഫ്, അഹ്മദ് ശിബ്​ലി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. 

കാസര്‍കോട് ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നേല്‍, സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുപറമ്പില്‍, ഇന്‍കാസ് യുഎഇ പ്രസിഡന്റ് മഹാദേവന്‍ വാഴശേരിയില്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി.ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. 

കെ.വി.മുരളീധരന്‍, അഹമ്മദ് അലി , സുനില്‍ ആവിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com