ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ജോലി ചെയ്യുന്ന വിദേശികളിൽ മൂന്നിലൊന്ന് ഗാ‍ർ‌ഹിക മേഖലയിൽ. സെൻ‌ട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 7,14,000 വിദേശികൾ ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അവരിൽ 3,54,000 പുരുഷന്മാരും 3,70,000 വനിതകളുമുണ്ട്.

പുരുഷ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 2,39,000 പേരുമായി ഇന്ത്യയാണ് മുൻ‌പിൽ. വനിതകളിൽ 1,48,000 പേരുമായി ഫിലിപ്പീൻസിനാണ് ഒന്നാംസ്ഥാനം.ഗാർഹികതൊഴിലാളികളുടെ മൊത്തം എണ്ണമെടുത്താലും ഇന്ത്യക്കാർ തന്നെ കൂടുതൽ. ഗാർഹിക തൊഴിലാളികളിൽ 47.5% ഇന്ത്യക്കാരും 21% ഫിലിപ്പീൻസുകാരുമുണ്ട്. 

ഇന്ത്യയും ഫിലിപ്പീൻസും ബംഗ്ലദേശും ചേർന്നാൽ മൊത്തം ഗാർഹികതൊഴിലാളികളിൽ 92.4% ആയി. ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത്യോപ്യക്കാരാണ് കൂടുതൽ- 3.2%. ഗാർഹികം ഉൾപ്പെടെ എല്ലാ മേഖലയിലെയും തൊഴിലാളികളുടെയും എണ്ണം കണക്കാക്കിയാലും ഇന്ത്യ തന്നെ ഒന്നാം സ്ഥാനത്ത്. 

കുവൈത്തിൽ 9,25,000 ഇന്ത്യക്കാർ തൊഴിലെടുക്കുന്നുവെന്നാണ് കണക്ക്. സ്വദേശികൾ ഉൾപ്പെടെയുള്ള മൊത്തം തൊഴിൽശേഷിയുടെ 32.3% ആണ് അത്. വിദേശികൾ മാത്രമായി കണക്കാക്കിയാൽ വിദേശി തൊഴിൽശേഷിയിൽ 37.3%ഉം.

തൊഴിലെടുക്കുന്ന സ്വദേശികളുടെ തോത് മൊത്തം തൊഴിൽശേഷിയുടെ 13.6% (3,89,000) മാത്രമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com