ADVERTISEMENT

ദോഹ ∙ കൂടുതൽ പ്രവാസി ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് ഖത്തർ കെഎംസിസി പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.വി മുഹമ്മദ്. കെഎംസിസി ഖത്തർ ഒറ്റപ്പാലം നിയോജക മണ്ഡലം  ജനറൽ കൗൺസിൽ യോഗം  ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.

  മണ്ഡലം പ്രസിഡന്റ് ഷരീഫ് മാത്തക്കൽ അധ്യക്ഷനായി. നോർക്ക,  പ്രവാസി ക്ഷേമനിധിയെ കുറിച്ച് മണ്ഡലം സെക്രട്ടറി തംജീദ് ഹുദവി കരിമ്പുഴ വിശദീകരിച്ചു. 

ജില്ലാ ട്രഷറർ ഹനീഫ വരോട്, സംസ്ഥാന ഉപദേശക സമിതിയംഗം അബ്ദുൽ ലത്തീഫ് ആലായൻ, ജില്ലാ സെക്രട്ടറി നാസർ ഫൈസി, മണ്ഡലം നേതാക്കളായ അബ്ദു റസാഖ്, മുഹമ്മദലി ഉമ്മർ സി.കെ. നവാസ് തയ്യിബ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com