ADVERTISEMENT

മനാമ ∙ സമസ്തയുടെ ആഹ്വാന പ്രകാരം ബഹ്റൈനിലെ സമസ്ത മദ്റസകളില്‍ പ്രാർഥനദിനാചരണം ബഹ്റൈനിലും സംഘടിപ്പിച്ചു.

മനാമയിലെ കേന്ദ്ര മദ്റസയായ ഇര്‍ഷാദുല്‍ മുസ്​ലിമീന്‍ മദ്റസാ ഓഡിറ്റോറിയത്തില്‍ നടന്ന പ്രാർഥനാ സദസ്സിന് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി.

റബീഅ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. ജന.സെക്രട്ടറി വി.കെ കുഞ്ഞഹമ്മദ് ഹാജി, സ്വദര്‍ മുഅല്ലിം അഷ്റഫ് അന്‍വരി എന്നിവർ പ്രസംഗിച്ചു. 

ഹാഫിള് ശറഫുദ്ധീന്‍ മൗലവി, കളത്തില്‍ മുസ്തഫ, ശഹീർ കാട്ടാൻപള്ളി, എടവണ്ണപ്പാറ മുഹമ്മദ് മുസല്യാർ‍, ഖാസിം മുസല്യാർ‍, ശഫീഖ് മൗലവി, ശിഹാബ് മൗലവി, ജസീര്‍ മൗലവി പങ്കെടുത്തു. 

സമസ്ത ബഹ്റൈന്‍, എസ്കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com