ADVERTISEMENT

കുവൈത്ത് സിറ്റി ∙ ബ്രിട്ടനിലെ വില്യം രാജകുമാരൻ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ സന്ദർശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം ചർച്ച ചെയ്തു. 

എലിസബത്ത് രാജ്ഞിയുടെ ആശംസാ സന്ദേശം വില്യം രാജകുമാരൻ അമീറിനു കൈമാറി. ജഹ്‌റ നേച്ചർ റിസർവ് സന്ദർശിച്ച വില്യം രാജകുമാരനെ പരിസ്ഥിതി പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ അഹമ്മദ് അൽ ഹമുദ് അൽ സബാഹ് സ്വീകരിച്ചു. 

രാജകുമാരനും സംഘവും കേന്ദ്രം ചുറ്റിക്കണ്ടു. രാജകൊട്ടാരം ഉപമന്ത്രി ഷെയ്ഖ് മുഹമ്മ അബ്ദുല്ല അൽ മുബാറക് അൽ സബാഹും അനുഗമിച്ചു. അബ്ദുല്ല അൽ സാലെം സാംസ്കാരിക കേന്ദ്രവും ബ്രിട്ടീഷ് രാജകുമാരൻ സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com