ADVERTISEMENT

ദോഹ ∙ പതിനായിരത്തിലേറെ ഫുട്‌ബോൾ ആരാധകർക്ക് മുൻപിൽ നടന്ന ആവേശകരമായ മത്സരത്തിനൊടുവിൽ യുഎഇയെ രണ്ടിനെതിരെ 4 ഗോളുകൾക്ക് പരാജയപ്പെടുത്തി ഖത്തർ 24-ാമത് അറേബ്യൻ ഗൾഫ് കപ്പ് സെമിയിൽ.

ഉദ്വേഗജനകമായ നിമിഷങ്ങൾ സമ്മാനിച്ചാണ് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ ഗ്രൂപ്പ് എയിലെ 3-ാം റൗണ്ടിൽ ഖത്തർ-യുഎഇ മത്സരത്തിന് തുടക്കമായത്. ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്‌ബോൾ താരമെന്ന പുരസ്‌കാര തിളക്കത്തിൽ നിൽക്കുന്ന അക്രം അഫിഫ് ആണ് രാജ്യത്തിനായി ആദ്യ 2 ഗോളുകൾ നേടിയത്.

 രണ്ടാം പകുതിയിൽ ക്യാപ്റ്റൻ ഹസൻ അൽ ഹെയ്‌ദോസും ഇൻജുറി ടൈമിൽ  ബൗലേം ഖൗഖിയുമാണ് ഖത്തറിന്റെ വിജയഗോളുകൾ നേടിയത്. യുഎഇക്കു വേണ്ടി അലി മബ്കൗത് ഗോൾ മടക്കി. 

ഈ വർഷം ആദ്യം നടന്ന എഎഎഫ്‌സി ഏഷ്യൻ കപ്പിന്റെ സെമി ഫൈനലിൽ യുഎഇയെ 4 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഖത്തർ ഫൈനലിൽ പ്രവേശിച്ചത്.  

ശേഷം ഇരു ടീമുകളും ഇതാദ്യമായാണ് നേർക്കു നേർ എത്തിയത്. 

സ്വന്തം മണ്ണിൽ 1992 ലും 2004ലും നടന്ന മത്സരത്തിൽ ജേതാക്കളായതും ഖത്തറായിരുന്നു. 2014 ൽ സൗദിയിൽ നടന്ന മത്സരത്തിലും ഖത്തർ വിജയം നേടി. ഇത്തവണയും വിജയലക്ഷ്യത്തിലെത്താനുള്ള കഠിനപരിശ്രമത്തിലാണ് ഖത്തർ. 

  അതേസമയം ഇന്നലെ ദുഹെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ യെമൻ-ഇറാഖ് മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഖത്തറിനും യുഎഇക്കുമെതിരായ വിജയത്തോടെ ഗ്രൂപ്പ് എയിൽ 7 പോയിന്റുകളുമായാണ് ഇറാഖ് സെമിയിൽ പ്രവേശിച്ചത്. 

ഗ്രൂപ്പ് ബിയിലെ ജേതാക്കളുമായി ഖത്തറും ഗ്രൂപ്പ് ബിയിലെ റണ്ണർ അപ്പുമായി ഇറാഖും സെമി ഫൈനലിൽ മത്സരിക്കും.  5നാണ് സെമി ഫൈനൽ. 

qatar-fans
ഖത്തറിനെ പിന്തുണക്കാനെത്തിയ ഫുട്ബോൾ ആരാധകർ. (ചിത്രം – ലൂസെയ്ൽ ന്യൂസ്)

ആടിപ്പാടി ആർപ്പുവിളിച്ച് ആരാധകർ

ദോഹ ∙ ഗാലറിയിൽ  ആർപ്പുവിളിച്ച സ്വദേശികളായ ആരാധകർക്കൊപ്പം ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വലിയ പിന്തുണയും  ഖത്തർ ദേശീയ ഫുട്‌ബോൾ ടീമിന് ലഭിച്ചു.

പാട്ടും നൃത്തവും ആർപ്പുവിളികളുമായാണ് ആരാധകർ വിജയം ആഘോഷിച്ചത്. 43,780 കാണികളാണ് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ ഖത്തറിനെ പിന്തുണയ്ക്കാൻ എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com