ADVERTISEMENT

ദോഹ ∙ ഏഷ്യയിലെ മികച്ച ഫുട്‌ബോൾ കളിക്കാരനുള്ള പുരസ്‌കാരം ഖത്തറിന്റെ അക്രം അഫിഫിന്. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ (എഎഫ്‌സി) ഈ വർഷത്തെ മികച്ച കളിക്കാരനാണ് അഫിഫ്. 

ഏഷ്യയിലെ മികച്ച വനിതാ ഫുട്‌ബോൾ താരമായി ജപ്പാൻ ക്യാപ്റ്റൻ സാകി കുമാഗിയേയും തിരഞ്ഞെടുത്തു. ഇന്നലെ ഹോങ്കോങിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ദോഹയിൽ നടക്കുന്ന ഗൾഫ് കപ്പ് മത്സരങ്ങളിൽ പങ്കെടുക്കേണ്ടിയിരുന്നതിനാൽ അഫിഫിനുവേണ്ടി അൽസദ്ദ് പരിശീലകൻ സാവി ഹെർനാണ്ടസ്  പുരസ്‌കാരം ഏറ്റുവാങ്ങി. 

ഇതോടെ ഏഷ്യയിലെ മികച്ച ഫുട്‌ബോൾ താരമെന്ന ബഹുമതി സ്വന്തമാക്കുന്ന മൂന്നാമത്തെ ഖത്തരി താരമായി അഫിഫ്.   ഇക്കഴിഞ്ഞ എഎഫ്‌സി ഏഷ്യൻ കപ്പിലെ മികച്ച പ്രകടനമാണ് അഫിഫിനെ താരമാക്കിയത്. ഖത്തർ ഫുട്‌ബോളിലെ ഭാവി വാഗ്ദാനം കൂടിയായ അക്രം അൽസദ്ദ് ടീമിലെ കരുത്തന്മാരിൽ ഒരാളാണ്.

 കഴിഞ്ഞ വർഷം അൽസദ്ദ് ടീമിലെ തന്നെ അബ്ദുൽകരീം ഹസ്സനാണ് ഈ പുരസ്‌കാരം നേടിയത്.  2006 ൽ ഖത്തറിന്റെ ഖൽഫാൻ ഇബ്രാഹിമിന് ശേഷം എഎഫ്‌സിയുടെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടിയ ഖത്തരി താരം കൂടിയായിരുന്നു അബ്ദുൽ കരീം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com