ADVERTISEMENT

റിയാദ് ∙ സൗദിയിൽ ഡെന്റല്‍ മെഡിസിന്‍ മേഖലയിലെ 8 വിഭാഗം തൊഴിലുകളിൽ സ്വദേശിവൽക്കരണം നടപ്പാക്കാൻ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. മലയാളികൾ ഉൾപെടെയുള്ള വിദേശ ‍ഡോക്ടർമാരെ തീരുമാനം ബാധിക്കുമെന്നാണു സൂചന.

മൂന്നിൽ കൂടുതൽ ഡെന്റല്‍ ഡോക്ടര്‍മാരുള്ള സ്ഥാപനങ്ങൾക്കെല്ലാം സ്വദേശിവൽക്കണം ബാധകമാണ്.ജനറല്‍ ഹെല്‍ത്ത് ഡെന്റിസ്റ്റ്, ഓറല്‍ ആൻഡ് ഡെന്റല്‍ സര്‍ജറി കണ്‍സള്‍ട്ടന്റ്, ജനറല്‍ ഹെല്‍ത്ത് ഡെന്റല്‍ കണ്‍സള്‍ട്ടന്റ്, ഡെന്റല്‍ കണ്‍സള്‍ട്ടന്റ്, ഓര്‍ത്തോഡോന്റിക്‌സ് സ്‌പെഷ്യലിസ്റ്റ്, ഓറല്‍ ആന്റ് ഡെന്റല്‍ സര്‍ജറി സ്‌പെഷ്യലിസ്റ്റ്, ജനറല്‍ ഡെന്റിസ്റ്റ്, ഡെന്റിസ്റ്റ് എന്നീ വിഭാഗങ്ങളിലാണ് തുടക്കത്തിൽ സൗദിവല്‍ക്കരണം നടപ്പാക്കുക.

ദന്ത ഡോക്ടര്‍ തൊഴില്‍ മേഖലയില്‍ 2 ഘട്ടങ്ങളിലായി ആകെ 55 ശതമാനം സൗദിവല്‍ക്കരണമാണ് നടപ്പാക്കുന്നത്. 2020 മാര്‍ച്ച് 25 മുതല്‍ 25 ശതമാനവും രണ്ടാം ഘട്ടത്തില്‍ 2021 മാര്‍ച്ച് 14 മുതല്‍ 30 ശതമാനവുമായിരിക്കും സ്വദേശിവൽക്കരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com