ADVERTISEMENT

കുവൈത്ത് സിറ്റി ∙ സയൻസ് ഇന്റർനാഷനൽ ഫോറം (സിഫ്) കുവൈത്ത് യൂണിമണിയുമായി സഹകരിച്ച് കുട്ടികളുടെ സയൻസ് കോൺ‌ഗ്രസും പ്രദർശനവും നടത്തി. വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്ന് 44 ടീമുകൾ പങ്കെടുത്തു. 

ഭാരതീയ വിദ്യാഭ്യവൻ, ഇന്ത്യൻ ലേണേഴ്സ് ഓൺ അക്കാദമി എന്നിവിടങ്ങളിൽനിന്നുള്ള 4 ടീമുകൾ 27മുതൽ 31വരെ തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ ചിൽഡ്രൻസ് സയൻസ് കോൺ‌ഗ്രസിൽ കുവൈത്തിനെ പ്രതിനിധീകരിക്കാൻ അർഹത നേടി. പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങളിൽ 500ൽ അധികം പേർ പങ്കെടുത്തു.

വിവിധ സ്കൂളുകളിൽനിന്നുള്ള 11 ജൂനിയർ പ്രൊജക്ടുകളും 6 സീനിയർ പ്രൊജക്ടുകളും എ ഗ്രേഡ് കരസ്ഥമാക്കി. വിശദമായ റിസൽറ്റ് സിഫ് കുവൈത്തിൻ‌റെ ഫെയ്സ് ബുക്ക് പേജിൽ ലഭിക്കും.

ഉദ്ഘാടന ചടങ്ങിൽ വിനീത് കുമാർ, രഞ്ജിത് പിള്ള, സിഫ് കുവൈത്ത് പ്രസിഡന്റ് അരുൺകുമാർ, ഡോ.നാരായണ ഭട്ട് എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com