ADVERTISEMENT
ദോഹ∙ പരമ്പരാഗത പായ്ക്കപ്പലുകളുടെ സൗന്ദര്യം പകർന്ന് കത്താറ പൈതൃക കേന്ദ്രത്തിൽ ഒൻപതാമത് പായ്ക്കപ്പൽ മേളയ്ക്ക് ഇന്ന് തുടക്കമാകും. കേരളത്തിന്റെ പായ്ക്കപ്പൽ നിർമാതാക്കൾ ഉൾപ്പെടെ 11 രാജ്യങ്ങളിൽ നിന്നുള്ളവർ മേളയിൽ തങ്ങളുടെ പായ്ക്കപ്പലുകൾ പ്രദർശിപ്പിക്കും. ഖത്തറിന്റെ സമുദ്രയാന പൈതൃകവും പരമ്പരാഗത കലയും പ്രതിഫലിപ്പിച്ചുള്ള മേളയിൽ അൽ ഹദാഖ്, നീന്തൽ, അൽ ബ്രിഖ, അൽ ജിനൻ, സെന്യാർ തുടങ്ങി ഒട്ടേറെ മത്സരങ്ങളും അരങ്ങേറും. കത്താറ ബീച്ചിൽ ചെറുതും വലുതുമായ പായ്ക്കപ്പലുകളുടെ പ്രദർശനവും കാണാം.    കുട്ടികൾക്കായി കലാശിൽപ ശാലകളും നടക്കും. സന്ദർശകർക്ക് പായ്ക്കപ്പൽ നിർമാണത്തെക്കുറിച്ചറിയാനും  അവസരമുണ്ട്. കടൽ വിഭവങ്ങളുടെ സ്വാദും രുചിക്കാം. ഇത്തവണ കത്താറയുടെ ഫത് അൽ ഖെയ്ർ യാത്രാ സംഘംഗങ്ങളുടെ ഫോറവുമുണ്ട്. 16 വരെയാണ് മേള.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com