ADVERTISEMENT

ദോഹ ∙ പ്രമുഖ വാഹന നിർമാതാക്കളായ ജിഎസി മോട്ടറിന്റെ പ്രഥമ ഹൈഎൻഡ് മൾട്ടി പർപസ് വാഹനമായ (എംപിവി) ജിഎൻ 8 ഖത്തർ വിപണിയിൽ എത്തി. ജിഎസി മോട്ടറിന്റെ ഖത്തറിലെ ഏക വിതരണക്കാരായ ദോഹ മാർക്കറ്റിങ് സർവീസസ് കമ്പനി (ഡൊമസ്‌കോ) ആണ് ജിഎൻ 8 ഖത്തർ വിപണിയിൽ അവതരിപ്പിച്ചത്. ദാനാ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഡൊമസ്‌കോ മാനേജിങ് ഡയറക്ടർ ഫൈസൽ ഷരീഫ് പങ്കെടുത്തു.

ആഡംബര സി ക്ലാസ് വാഹനങ്ങളുടെ ശ്രേണിയിൽ ഉൾപ്പെടുന്ന, നൂതന കട്ടിങ് എഡ്ജ് സാങ്കേതിക വിദ്യയിൽ നിർമിച്ചതാണ് ജിഎൻ 8. മികച്ച അകത്തും പുറത്തും ആകർഷണീയമായ ഡിസൈൻ, ആഡംബര കാബിൻ, സ്മാർട് സാങ്കേതിക വിദ്യ, സുരക്ഷാ സവിശേഷതകൾ എന്നിവയെല്ലാമുള്ള ജിഎൻ 8 വാഹനത്തിന് കരുത്ത് പകരുന്നത് 2 ലിറ്ററിന്റെ ടർബോചാർജ്ഡ് എൻജിനാണ്.

ടയർ പ്രഷർ മോനിട്ടറിങ് സംവിധാനം, ഓട്ടോഹോൾഡോടു കൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, പനോരമിക് സൺറൂഫ്, പവർ ലിഫ്റ്റ്‌ഗേറ്റ്, 10.1 ഇഞ്ച് കളർ എൽഇഡി സ്‌ക്രീൻ, ആപ്പിൾ കാർ പ്ലേ, വയർലസ് ഫോൺ ചാർജിങ്, ബോഷ് ഇഎസ്പി 9.1 എന്നിവയെല്ലാമാണ് മറ്റ് സവിശേഷതകൾ. ടെസ്റ്റ് ഡ്രൈവ് നടത്താൻ ഡൊമസ്‌കോയുടെ സൽവ റോഡിലെ ഖത്തർ ഡക്കറേഷൻ റൗണ്ട് എബൗട്ടിന് സമീപം എച്ച്എസ്ബിസി ബാങ്കിന് എതിർവശത്തുള്ള ജിഎസി മോട്ടർ ഷോറൂം സന്ദർശിക്കാം. ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പ്രവർത്തനം. ഫോൺ: 8008123, 44248989

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com