ADVERTISEMENT

ദോഹ ∙ രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കും പരിശീലകർക്കും അധ്യാപകർക്കും ഇനി പിടി വീഴും. 2015ലെ 18-ാം നമ്പർ നിയമം, 2017ലെ 10-ാം നമ്പർ മന്ത്രിതല ഉത്തരവ് എന്നിവ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

നിയമാനുസൃതമായ ലൈസൻസ് നേടിയ ശേഷമുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മതിയെന്നും അധികൃതർ നിർദേശിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ, പരിശീലന കേന്ദ്രങ്ങളുടെ സേവനങ്ങൾ പൊതുജനങ്ങൾ സ്വീകരിക്കരുതെന്നും നിർദേശമുണ്ട്. അനധികൃതമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ - ഭരണനിർവഹണ പരിശീലന കേന്ദ്രങ്ങൾ, കംപ്യൂട്ടർ പരിശീലനം, ഭിന്നശേഷിക്കാർക്കുള്ള വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾ, ഭാഷാ വിദ്യാഭ്യാസ, മാനസിക കായിക കേന്ദ്രങ്ങൾ, വിഷ്വൽ ആർട്സ് എന്നിവയുടെ സേവനങ്ങളും പൊതുജനങ്ങൾ സ്വീകരിക്കരുത്.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ, അഡ്മിനിസ്ട്രേറ്റീവ് കൺസൽട്ടിങ് ഓഫിസുകളുടെ അതോറിറ്റികളിൽ നിന്നോ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന അധ്യാപകർ, പരിശീലകർ എന്നിവരിൽ നിന്നോ സേവനങ്ങൾ തേടരുതെന്നും അധികൃതർ നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com