sections
MORE

നാഫ്ത – പ്ലാന്റ് കൺഡൻസേറ്റ് വിതരണം; ഷെല്ലും ഖത്തർ പെട്രോളിയവും തമ്മിൽ കരാർ

qp
ഖത്തര്‍ പെട്രോളിയം.
SHARE

ദോഹ ∙ 2020 ഏപ്രിൽ മുതൽ ഖത്തർ പെട്രോളിയം 9,00,000 മെട്രിക് ടൺ നാഫ്തയും പ്ലാന്റ് കൺഡൻസേറ്റും ഷെല്ലിനു വിതരണം ചെയ്യും.

ഖത്തർ പെട്രോളിയത്തിന്റെ അനുബന്ധ സ്ഥാപനമായ ഖത്തർ പെട്രോളിയം ഫോർ ദ സെയിൽ ഓഫ് പെട്രോളിയം പ്രൊഡക്റ്റ്സ് കമ്പനിയും (ക്യുപിഎസ്പിപി) ഷെൽ ഈസ്റ്റേൺ ട്രേഡിങ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഷെൽ ഇന്റർനാഷനൽ ഈസ്റ്റേൺ ട്രേഡിങ് കമ്പനി(എസ്‌ഐഇടിസിഒ)യുമാണ് ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്. 5 വർഷത്തെ വിൽപന കരാറിലാണ് ഇരു കമ്പനികളും ഒപ്പിട്ടത്.

ഊർജ വ്യവസായത്തിലെ അതികായന്മാരായ ഖത്തർ പെട്രോളിയവും ഷെല്ലും തമ്മിൽ ദീർഘനാളത്തെ പങ്കാളിത്ത ബന്ധമാണുള്ളത്. ഖത്തറിന്റെ ഊർജ വ്യവസായത്തിൽ വൻനിക്ഷേപങ്ങളാണു ഷെൽ നടത്തിയിരിക്കുന്നത്. പ്രതിവർഷം 78 ലക്ഷം ടൺ എൽഎൻജി ഉൽപാദിപ്പിക്കുന്ന ഖത്തർ പെട്രോളിയത്തിന്റെ ഖത്തർ ഗ്യാസ്-4ലും    വാതക-ദ്രാവക പ്ലാന്റായ പേൾ ജിടിഎല്ലിലും ഷെൽ മുഖ്യപങ്കാളിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA