ADVERTISEMENT

അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഫിലിപ്പീൻ സ്വദേശി അനബെല്ലെ മനലസ്താസിന് 1.2 കോടി ദിർഹം സമ്മാനം. സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ ലാൻഡ് റോവർ ഇന്ത്യക്കാരനായ മുഹമ്മദ് ഹംസയ്ക്ക് ലഭിച്ചു. 1 ലക്ഷം, 90,000, 80,000, 70,000, 50,000 ദിർഹം വീതം ലഭിച്ചതും ഇന്ത്യക്കാർക്കാണ്.

യഥാക്രമം മുഹമ്മദ് അഷ്റഫ് ഡ്രാബു, അഫ്രോസ് അലാം, രേഖ അയ്യർ, നിഷ ജോൺ, മുഹമ്മദ് യാസർ എന്നിവരാണ് ഈ ഭാഗ്യശാലികൾ. 60,000 ദിർഹത്തിന്റെ സമ്മാനം ശ്രീലങ്കൻ സ്വദേശി അറമുഖം ശിവകുമാറിന് ലഭിച്ചു. അടുത്ത നറുക്കെടുപ്പിലെ ജേതാവിന് 2 കോടി ദിർഹമാണ് സമ്മാനം ലഭിക്കുകയെന്ന് ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചു. മുൻ നറുക്കെടുപ്പുകളിൽ മിക്കതും ഇന്ത്യക്കാരാണ് ഒന്നാം സമ്മാനം നേടിയത്.

english summary: Filipina wins Dh12 million Big Ticket Abu Dhabi raffle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com