ADVERTISEMENT

അൽഐൻ∙ ബ്ലൂസ്റ്റാർ രജത ജൂബിലി ആഘോഷവും 22–ാം കായിക മേളയും സമാപിച്ചു. ടീം ഇനങ്ങളായ കബഡി, ഫുട്‌ബോൾ, വടംവലി എന്നിവയോടെയായിരുന്നു സമാപനം. 

ഫുട്ബോൾ താരം യു ഷറഫലി മുഖ്യാതിഥിയായി. അൽഐൻ ഇക്വസ്ട്രിയൻ ക്ലബ് സ്‌റ്റേഡിയത്തിൽ നടന്ന പരിപാടി ബിൻഹാം ഗ്രൂപ്പ് വൈസ് ചെയർമാൻ  ഡോ. ഷെയ്ഖ് മുഹമ്മദ് മുസല്ലം ബിൻഹാം ഉദ്ഘാടനം ചെയ്തു. മെഹമൂദ് അൽ ഹാർത്തി, ഖാലിദ് അബ്ദുൽ ഖസബ് അൽ യൂസഫി, ഡോ. മുഹമ്മദ് ഹമദ് അൽ ഹാരിബ് അൽ കുവൈത്തി, ജിമ്മി (ടിവിഎൻ കുട്ടി), അർഷാദ് ഷരീഫ് (അൽഐൻ ജൂനിയേഴ്സ് സ്‌കൂൾ), ഡോ. മൊയ്തീൻ (ചെയർമാൻ, ഇന്ത്യൻ സ്‌കൂൾ), ഉണ്ണീൻ പൊന്നേത്ത്, ജാബിർ (ബ്ലൂസ്റ്റാർ ജനറൽ സെക്രട്ടറി), തുളസീദാസ് ( പ്രസിഡന്റ്), റൂബി ആനന്ദ് (ചെയർ വുമൺ), പിടി ഇക്ബാൽ (സ്‌പോർട്‌സ് സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു. മാർച്ച് പാസ്റ്റിൽ ഒട്ടേറെ ടീമുകളും സ്‌കൂളുകളും പങ്കെടുത്തു.

7 എമിറേറ്റുകളെ പ്രതിനിധാനം ചെയ്ത് 7 വെള്ളരി പ്രാവുകളെയും 48ാമത് ദേശീയ ദിനം അനുസ്മരിച്ച് 48 വർണബലൂണുകളും പറത്തി.ജൂനിയർ വിഭാഗം ആൺകുട്ടികളിൽ അലി ജാവേദും പെൺകുട്ടികളിൽ ഫാത്തിമ സഹറയും ചാംപ്യൻമാരായി. ഇന്റർ വിഭാഗത്തിൽ മുഹമ്മദ് അബീദും മറിയം വാലിയും സീനിയർ വിഭാഗത്തിൽ മുഹമ്മദ് റസിനും, വീണ വിനോദും ചാംപ്യൻപട്ടം നേടി. സൂപ്പർ സീനിയർ വിഭാഗത്തിൽ മുഹമ്മദ് താഹയും, ശിവാനിയുമാണ് ജേതാക്കൾ. ഫുട്‌ബോൾ മത്സരങ്ങളിൽ അൽഐൻ മലയാളി സമാജം ഒന്നാം സ്ഥാനവും അൽഐൻ ബ്രദേഴ്‌സ് രണ്ടാം സ്ഥാനവും നേടി.

ത്രോബോളിൽ ആക്മി ഒന്നാം സ്ഥാനം നേടിയപ്പോൾ  വനിതാ ഫുട്‌ബോളിൽ ഇന്ത്യൻ സ്‌കൂളും, അൽഐൻ ജൂനിയേഴ്‌സ് സ്‌കൂളും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. കബഡിയിൽ കിങ്സ്റ്റാർ മണിയൻ പാർക്ക് ഒന്നാം സ്ഥാനവും ഒക്‌സിജൻ പൊന്നറ രണ്ടാം സ്ഥാനവും നേടി. വടംവലിയിൽ ഒന്നാം സ്ഥാനം വിക്ടറി മുസ്സഫ നാദി അൽഐനും രണ്ടാം സ്ഥാനം മലബാർ ഓർതോപ്ലസിനുമാണ്. മറ്റുവിഭാഗം ഫുട്‌ബോൾ മത്സരങ്ങളിൽ അൺനോൺ എഫ്സിയും, വെനം എഫ്സിയും, റിയൽ ഇന്ത്യയും റോയൽ വാരിയേഴ്‌സും ജേതാക്കളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com