ADVERTISEMENT

ദുബായ് ∙ പ്രവാസ ജീവിതത്തിലെ നാലര പതിറ്റാണ്ടിന്റെ ഓർമകൾ പങ്കുവയ്ക്കാൻ ദുബായ് കെഎംസിസി അവസരമൊരുക്കും. യുഎഇ ദേശീയ ദിനാഘോഷത്തിന്റെയും ദുബായ് കെഎംസിസി 45-ാം വാർഷികത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന തലമുറ സംഗമം നാളെ രാത്രി 8ന് അൽ ബറാഹയിലെ കെഎംസിസി ആസ്ഥാനത്ത് നടക്കും. 40 വർഷം പിന്നിട്ട പ്രവാസികളെ ചടങ്ങിൽ ആദരിക്കും.

45 വർഷം പിന്നിട്ടവർക്ക് പ്രത്യേക ഉപഹാരം സമ്മാനിക്കും.  യോഗത്തിൽ സബ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. ഹംസ തൊട്ടി, ഒ.കെ.ഇബ്രാഹിം, റഈസ് തലശ്ശേരി, ഹനീഫ് ചെർക്കള, ഇസ്മായിൽ ഏറാമല, നാസർ മുല്ലക്കൽ, മൊയ്തീൻ പൊന്നാനി, മൊയ്തു അരൂർ , തെക്കയിൽ മുഹമ്മദ്, പി.വി.ഇബ്രാഹിം കുട്ടി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com