ADVERTISEMENT

മസ്ക്കത്ത്∙ ഇന്ത്യൻ സോഷ്യൽ ക്ളബ് മലയാള വിഭാഗത്തിന്റെ ഒമാൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്  സ്പോർട്സ് ക്വിസ് നടത്തി.  

നവംബർ 30നു ഒമാന്റെ 49–ാം ദേശീയ ദിനാഘോഷച്ചടങ്ങുകൾ മലയാള വിഭാഗം ഹാളിൽ വളരെ വിപുലമായി ആഘോഷിച്ചു. ഒമാൻ മിനിസ്ട്രി ഓഫ് സ്പോർട്സ് ഡയറക്ടർ ഒബൈദ് അൽ ഹബ്സി മുഖ്യാതിഥി ആയിരുന്നു. തുടർന്ന് പ്രേമചന്ദ്രൻ മാസ്റ്റർ നടത്തിയ സ്പോർട്സ് ക്വിസ് മത്സരാഥികൾക്കും കാണികൾക്കും ആവേശം പകർന്നു. മാസ്റ്റർ അബി ജേക്കബ് വർഗീസ് – അഭ്യുദാസ് കെ. പി ഒന്നാം സ്ഥാനവും, മിസ്റ്റർ ദിലിപ് കുമാർ – ഹരിദാസ്. എം. രണ്ടാം സ്ഥാനവും, മാസ്റ്റർ അഭിജിത് പ്രസാദ് നായർ & അക്ഷയ്  രഘുനാഥ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്ക് മലയാള വിഭാഗം കൺവീനർ ഏബ്രഹാം മാത്യുവും ക്വിസ് മാസ്റ്റർ പ്രേമചന്ദ്രനും സമ്മാനദാനം നിർവഹിച്ചു. വിനോദ കായിക  വിഭാഗം സെക്രട്ടറി  ഷഹീർ ടി.കെ.കോ കൺവീനർ  പി ശ്രീകുമാർ,  ജോ. സെക്രട്ടറി ബാബു തോമസ്  എന്നിവർ വർണാഭമായ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com