ADVERTISEMENT

ന്യൂയോർക്ക്/കുവൈത്ത് സിറ്റി ∙ പ്രശസ്തമായ കാർനഗി ഹാളിൽ ഞായറാഴ്ചത്തെ സംഗീതപരിപാടിയിൽ മലയാളികളും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഗായകർ അണിനിരന്ന പരിപാടിയിൽ കുവൈത്ത് ചേംബർ കൊറാൽ സംഘാംഗങ്ങളായ  50 മലയാളികളാണ് പങ്കാളികളായത്. കോയമ്പത്തൂർ സ്വദേശി ഫ്രെഡറിക് നിർമലിന്റെ ശിക്ഷണത്തിലുള്ള 53 പേരാണ് കുവൈത്തിൽ നിന്നെത്തിയത്.

music

സംഘത്തിലെ മറ്റുള്ളവർ തമിഴ്നാട്ടുകാരാണ്. ജർമൻ സംഗീതജ്ഞൻ ജോർജ് ഫ്രെഡറിക് ഹെൻഡലിന്റെ `മിശിഹ` എന്ന സംഗീത മിശ്രണമാണ് ചേംബർ കൊറാൽ ആലപിച്ചത്. മൂന്ന് ഭാഗങ്ങളായി ഒരുക്കിയ പരിപാടിയിൽ രണ്ടും മൂന്നും ഭാഗങ്ങളിൽ 250 അംഗ സംഘത്തിനൊപ്പമായിരുന്നു  ഗാനാലാപനം.  ഒന്നേകാൽ മണിക്കൂറായിരുന്നു മലയാളികൾ ഉൾപ്പെട്ട സംഘത്തിന്റെ പരിപാടി.

music2

ഇലക്ട്രോണിക്സ് ബൂസ്റ്റിങ് ഇല്ലാതെ വയലിൻ, ചെലോ, ഫ്ലൂട്ട്, ബസ്സൂൺ, ട്രം‌പറ്റ്, ടിം‌പനി, ഡബിൾ ബാസ്സ്, ബെയ്സ് ഡ്രം എന്നീ ഉപകരണങ്ങളുടെ മാത്രം  അകമ്പടിയോടെയായിരുന്നു ഗാനാലാപനം. മൈക്കും സ്പീക്കറും ഉണ്ടായിരുന്നില്ല. പകരം ശബ്ദവിന്യാസം പ്രത്യേക രീതിയിൽ ക്രമീകരിച്ചുള്ളതാണ് ആലാപന രീതി. ലോകത്തിലെ പ്രശസ്തമായ വേദിയിൽ പാടാനായി എന്നത് അനുഗ്രഹമായി കരുതുന്നെന്ന് മലയാളികൾ പറഞ്ഞു.

music1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com