ADVERTISEMENT

ദോഹ ∙ കേരള ബിസിനസ് ഫോറത്തിന്റെ (കെബിഎഫ്) ബിസിനസ് സംഗമം ഡിസംബർ 7,8 തീയതികളിൽ ദോഹയിൽ നടക്കും. ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് കെബിഎഫ് പ്രഥമ ബിസിനസ് സംഗമം നടത്തുന്നത്. സംസ്ഥാന വ്യവസായ മന്ത്രി ഇ.പി.ജയരാജൻ സംഗമം ഉദ്ഘാടനം ചെയ്യും. 'നാളെയിലേക്ക് ഒരുമിച്ച്' എന്ന പ്രമേയത്തിലാണ് സംഗമം നടത്തുന്നതെന്ന് കെബിഎഫ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഖത്തറിലും കേരളത്തിലുമുള്ള വ്യവസായ സാധ്യതകൾ, സർക്കാരിന്റെ പദ്ധതികൾ, നിക്ഷേപ അവസരങ്ങൾ, നയങ്ങൾ, നിയമങ്ങൾ എന്നിവയെല്ലാം സംബന്ധിച്ചാണ് 2 ദിവസത്തെ സംഗമം നടത്തുന്നത്. പാനൽ ചർച്ചകളുമുണ്ടാകും.

7ന് വൈകിട്ട് 6ന് സംഗമത്തിന് തുടക്കമാകും. ഖത്തർ ചേംബർ ബിസിനസ് കൗൺസിൽ പ്രഥമ വൈസ് ചെയർമാൻ മുഹമ്മദ് അഹമ്മദ് തവാർ അൽഖുവാരി, വാണിജ്യ വ്യവസായ മന്ത്രാലയം ബിസിനസ് വികസന-നിക്ഷേപ പ്രമോഷൻ ഡയറക്ടർ ഹമദ് അൽമാരി, ഖത്തർ ഫിനാൻഷ്യൽ സെന്റർ ബിസിനസ് ഡവലപ്്മെന്റ് വൈസ് പ്രസിഡന്റ് ജഹാംഗീർ ബുർഹൊനോവ്, ഏകജാലക വകുപ്പ് ഡയറക്ടർ നാസർ ഒമർ അൽ നുഐമി, ദോഹ ബാങ്ക് സിഇഒ ഡോ.ആർ.സീതാരാമൻ എന്നിവർ പങ്കെടുക്കും.

8ന് നടക്കുന്ന സംഗമത്തിൽ ഇന്ത്യൻ അംബാസഡർ പി.കുമരൻ, കേരള സ്റ്റാർട്ടപ് മിഷൻ ഡയറക്ടർ നിഷാദ്, കേരള ഇൻഡസ്ട്രീസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ടി.എസ്.ചന്ദ്രൻ എന്നിവർ പങ്കെടുക്കും. ദോഹയിലെ മലയാളികളായ സംരംഭകർക്ക് സംഗമത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. താൽപര്യമുള്ളവർ കെബിഎഫിനെ സമീപിച്ചാൽ മതിയെന്ന് ഭാരവാഹികൾ വിശദീകരിച്ചു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ.ആർ.ജയരാജ്, മറ്റ് ഭാരവാഹികളായ ഷഹീൻ മുഹമ്മദ് ഷാഫി, ഷാനവാസ് ബാവ, ജെന്നി ആന്റണി, സാബിത് ഷഫീർ ലുലു പ്രതിനിധി ഷൈജൻ, തൈസീർ മോട്ടോർസ് പ്രതിനിധി മിലൻ അരുൺ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com