ADVERTISEMENT

കുവൈത്ത് സിറ്റി ∙ സെൻ‌റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ‌ഇടവകയിലെ മർത്ത മറിയം വനിതാസമാജം രജത ജൂബിലിയോടനുബന്ധിച്ചു നടത്തിയ ഇന്റർ  പ്രെയർ ക്രിസ്ത്യൻ ഭക്തിഗാന മത്സരത്തിൽ (ഹെൽമോ-2019)  അബ്ബാസിയ സെൻ‌റ് കുര്യാക്കോസ് പ്രാർഥനായോഗം മാസ്റ്റർ ജെറിൻ മാത്യു സ്മാരക എവർ‌റോളിങ് ട്രോഫി കരസ്ഥമാക്കി. അബ്ബാസിയ സെൻ‌റ് ഏലിയാസ് പ്രാർഥനായോഗം രണ്ടാം സ്ഥാനം നേടി.

സെന്റ് മേരീസ് പ്രാർഥനാ യോഗവും സെന്റ് പീറ്റേഴ്സ്-സെന്റ് സ്റ്റീഫൻസ് പ്രാർഥനാ യോഗങ്ങളുടെ സംയുക്ത ടീമും മൂന്നാംസ്ഥാനം പങ്കിട്ടു. 16 ടീമുകൾ പങ്കെടുത്തു. സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവക വികാരി ഫാ.മാത്യു എം മാത്യു, ഏബ്രഹാം ജേക്കബ്, മായാ ജോസ് എന്നിവർ വിധികർത്താക്കളായി. ഇടവക വികാരി ഫാ.ജിജു ജോർജ് രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്‌തു.

സമാജം വൈസ് പ്രസിഡന്റ് എലിസബത്ത് മാത്യു, സെക്രട്ടറി സ്രീബാ വിനോദ്, മുൻ വികാരി ഫാ‍.ജേക്കബ് തോമസ്, സഹവികാരി ഫാ.ലിജു പൊന്നച്ചൻ, ഇടവക സെക്രട്ടറി ജിജി ജോൺ, പ്രാർഥനായോഗം ജന.സെക്രട്ടറി സാമുവേൽ ചാക്കോ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com