ADVERTISEMENT

മസ്കത്ത്∙ "വിശ്വശാന്തിക്ക്  മത വിദ്യ" എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ 60–ാം വാർഷികസമ്മേളനം 26-27-28 തീയതികളിൽ കൊല്ലം  ആശ്രമ മൈതാനിയിൽ നടക്കുന്നു  സമ്മേളനത്തിന്റെ ഭാഗമായി മസ്കത്ത് റെയിഞ്ച്ജംഇയ്യത്തുൽ  മുഅല്ലിമീൻ  നേതൃത്വത്തിൽ  ഒമാനിലെ  സമസ്തയുടെ  മദ്രസ  ഏരിയയിൽ  സമ്മേളന  വിളംബര സമ്മേളനങ്ങൾ  നടന്നു. *ഒമാൻ  തല സമ്മേളന പ്രചാരണ സമ്മേളനം ഡിസംബർ 13ന് രാത്രി 9നു ഗോബ്ര ജാമിഅ മസ്ജിദ് ഹാളിൽ നടക്കും.പരിപാടിയിൽ ജനാബ് അബ്ദു സമദ് പൂക്കോട്ടൂർ(സുന്നി യുവജന സംഘം സ്റ്റേറ്റ്  സെക്രട്ടറി ) മുഖ്യപ്രഭാഷണം നടത്തും*. 

കൂടാതെ  ഒമാനിലെ  വിവിധ  നേതാക്കൾ  സംബന്ധിക്കും  സമ്മേളനത്തിന്റെ വിജയത്തിനായി റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ , എസ്. കെ എസ്എസ്എഫ് ,എസ്‌വൈഎസ്, സുന്നി സെന്റർ, മറ്റ് സമസ്തയുടെ പോഷക ഘടഖങ്ങൾ സംയുക്തമായി നൂറ്റിപ്പതിനൊന്നംഗ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി ഇസ്മായിൽ കുഞ്ഞു ഹാജി (മുഖ്യരക്ഷാദികാരി), റയീസ് അഹ്മദ്, അബ്ദുൽ ഹമീദ് ഹാജി, ഇമ്പിച്ചാലി മൗലവി, അബ്ദുൽ റഹ്മാൻ ഫൈസി, മുജീബ്റഹ്മാൻ  മൗലവി, മുഹമ്മദ്‌ അലി ഫൈസി, സഈദ് അലി ദാരിമി, ബഷീർ ഫൈസി, യുസുഫ് മൗലവി, ശിഹാബ് ഫൈസി അബ്ദുൽ ലത്തീഫ് ഫൈസി (രക്ഷാദികാരികൾ ), സയ്യിദ് ത്വാഹാ ജിഫ്രി തങ്ങൾ ശിനാസ് (ചെയർമാൻ), അബൂബക്കർ സിദ്ദീഖ് ദാരിമി ബോഷർ (ജനറൽ കൺവീനർ), അബ്ദുൽ ഷുക്കൂർ ഹാജി (വർക്കിംഗ് കൺവീനർ), അബ്ദുൽ ജലീൽ ഹാജി (ട്രഷറർ)  എന്നിവരെ തിരഞ്ഞെടുത്തു. 

ഗോബ്രയിൽ ചേർന്ന യോഗത്തിൽ സയ്യിദ് ത്വാഹ ജിഫ്രി തങ്ങൾ അധ്യക്ഷനായി. യോഗത്തിൽ റഫീഖ് നിസാമി, അബ്ദുശുക്കൂർ ഹാജി അബ്ദുൽ ജലീൽ ഹാജി, മജീദ് മൗലവി, അഹ് മദ് ശരീഫ് സീബ്, അഷ്റഫ് ഗാല, റഫീഖ് റൂവി,നൗഷാദ് റൂവി,   ഷിയാസ് ബോശർ, ഫാറൂഖ് ബറഖ, ശാക്കിർ ലുലു,  ലത്തീഫ് മൗലവി, അബ്ദുറഷീദ് ബാഖവി, അബ്ദുൽ അസീസ് മൗലവി, അസ്‌ലം മൗലവി,അബ്ദുൽ സലാം, അബ്ദുൽ ഷുക്കൂർ എന്നിവർ പങ്കെടുത്തു.

സക്കീർ ഹുസൈൻ ഫൈസി സ്വാതവും അബൂബക്കർ സിദ്ദീഖ് ദാരിമി നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com