ADVERTISEMENT

അബുദാബി/ദുബായ് ∙ മദീനത്ത് സെയ്‌ദിലെയും ദുബായ് ഖിസൈസിലെയും ലുലു ഹൈപ്പർ മാർക്കറ്റുകളിലെ ലുലു-ഡിസി ബുക്ക്സ് റീഡേഴ്സ് വേൾഡ് പുസ്തകമേളകളിൽ നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ പങ്കെടുക്കും. മദീനത്ത് സെയ്‌ദിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ വ്യാഴാഴ്ച വൈകിട്ട് എട്ടിനാണ് പരിപാടി. ഖിസൈസിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ആറിന് വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന പരിപാടിയിൽ വി. കെ. ശ്രീരാമൻ പങ്കെടുക്കും.   

അറബിക്, മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി കഥ, കവിത, നോവൽ, ആത്മകഥ, ജീവചരിത്രം, ചരിത്രം, ബാലസാഹിത്യം, കുക്കറി, ഫാഷൻ തുടങ്ങിയ വിഭാഗങ്ങളിലെ നൂറുകണക്കിന് പുസ്തകങ്ങളാണ് ഖിസൈസിൽ നടക്കുന്ന 'ലുലു-ഡിസി ബുക്സ് റീഡേഴ്സ് വേൾഡ്' പുസ്തകമേളയിൽ പ്രദർശിപ്പിക്കുന്നത്. യുഎഇയുടെ ചരിത്രം സംബന്ധിച്ചുള്ള നിരവധി  പുസ്തകങ്ങളുമുണ്ട്. 

മദീനത്ത് സെയ്‌ദിലെ ലുലു ഹൈപ്പർ മാർക്കറ്റിലെ ലുലു-ഡിസി ബുക്ക്സ് റീഡേഴ്സ് വേൾഡ് ഇൗ മാസം 15ന് സമാപിക്കും. ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിൽ ഇൗ മാസം 31 വരെയാണ് പുസ്തകമേള.  എല്ലാ ദിവസവും രാവിലെ എട്ട് മുതൽ രാത്രി 12 വരെയാണ് മേള.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com