ADVERTISEMENT

മസ്കത്ത് ∙ ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ. മസ്‌കത്തിലും വടക്കൻ ഗവർണറേറ്റുകളിലും ഇടിയോടെ പെയ്ത മഴയിൽ  വാദികൾ നിറഞ്ഞൊഴുകി. താഴ്ന്ന മേഖലകളിൽ കുടുങ്ങിയവരെ സുരക്ഷാ വിഭാഗം  ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. ഇബ്രിയിലെ ഖുദാൽ വാദിയിൽ വാഹനത്തിൽ കുടുങ്ങിയ 2 പേരെയും രക്ഷിച്ചു. പലയിടങ്ങളിലും വലിയതോതിൽ നാശനഷ്ടങ്ങളുണ്ടായി. മഴയെ തുടർന്നു പ്രധാന പാതകളിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായി.

  നാളെ വരെ രാജ്യത്ത് ഇടിയോടു കൂടിയ മഴ തുടരുമെന്ന് സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റി അറിയിച്ചു. കാറ്റിനും സാധ്യതയുണ്ട്. ദാഹിറ, ബുറൈമി, വടക്കൻ അൽ ബാതിന, തെക്കൻ അൽ ബാതിന, മസ്‌കത്ത്, അൽ ദാഖിലിയ, വടക്കൻ അൽ ഷർഖിയ തുടങ്ങിയ ഗവർണറേറ്റുകളിൽ 30 മുതൽ 60 മില്ലിമീറ്റർ  വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഷർഖിയ, വുസ്ത, അൽ ദാഖിലിയ എന്നിവിടങ്ങളിൽ ശനി വൈകിട്ട് കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്.

സ്കൂളുകൾക്ക് അവധി

കനത്ത മഴയെ തുടർന്ന് ദോഫാർ, അൽ വുസ്ത ഒഴികെയുള്ള ഗവർണറേറ്റുകളിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം  സ്‌കൂളുകൾക്ക് അവധി നൽകി. മഴയുള്ളപ്പോൾ അത്യാവശ്യത്തിനല്ലാതെ പുറത്തു പോകരുതെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. മത്സ്യത്തൊഴിലാളികളും ഉല്ലാസയാത്ര നടത്തുന്നവരും  കടലിൽ ഇറങ്ങരുത്. ബോട്ടുകളുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കണം. മഴയ്ക്കൊപ്പം തണുപ്പും ശക്തമാണ്. ജബൽ ഷംസിൽ താപനില 2 ഡിഗ്രി സെൽഷ്യസ് ആയി.

english summary: heavy rains over parts of oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com