ADVERTISEMENT

ദുബായ് ∙ അഞ്ചു വയസുകാരി കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് മരിച്ചു. അൽ നഹ് ദയിലെ കെട്ടിടത്തിലാണ് അറബ് കുടുംബത്തിലെ കുട്ടി അപകടത്തിൽ ദാരുണമായി മരിച്ചത്.

താമസിക്കുന്ന ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നാണ് കുട്ടി താഴേയ്ക്ക് വീണത്. പൊലീസ് എത്തി മൃതദേഹം ഫോറൻസിക് വിഭാഗത്തിലേയ്ക്ക് മാറ്റി. രക്ഷിതാക്കളുടെ അശ്രദ്ധയാണ് അപകട കാരണമെന്നു സംശയിക്കുന്നതായി അധികൃതർ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

യുഎഇയിൽ അടുത്തടുത്ത് നടന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ദിവസം 13 മാസം പ്രായമുള്ള കുട്ടി ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചിരുന്നു. ജനാലയ്ക്കരികില്‍ വച്ചിരുന്ന കസേരയിൽ കയറിയപ്പോഴാണ് കുട്ടി അപകടത്തിൽപ്പെട്ടത്. ബഹുനില കെട്ടിടങ്ങളിലെ ഉയർന്ന നിലയിൽ താമസിക്കുന്ന കുടുംബങ്ങൾ തങ്ങളുടെ കുട്ടികളുടെ മേൽ അതീവ ശ്രദ്ധ ചെലുത്തണമെന്ന് പൊലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. ബാൽക്കണിയിലോ, ജനാലകൾക്കടുത്തോ കുട്ടികൾക്കു പിടിച്ചു കയറാവുന്ന തരത്തിലുള്ള കസേരകളോ മറ്റ് ഉയരമുള്ള വസ്തുക്കളോ വയ്ക്കരുത്. കു‌ട്ടികളെ ബാൽക്കണിയിൽ ഒറ്റയ്ക്ക് വിടരുതെന്നും മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com