ADVERTISEMENT

ദോഹ ∙ 40-ാമത് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടിയിൽ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി പങ്കെടുത്തു. സൗദി തലസ്ഥാനമായ റിയാദിലെ ദിരിയാഹ് പാലസിലാണ് ഉച്ചകോടി നടന്നത്.

പ്രധാനമന്ത്രിക്കൊപ്പമുള്ള ഉന്നതതല സംഘവും ഉച്ചകോടിയിൽ പങ്കെടുത്തു. ഉദ്ഘാടന, സമാപന സെഷനുകളിലാണ് പ്രധാനമന്ത്രിയും സംഘവും പങ്കെടുത്തത്. റിയാദിലെ എയർബേസ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെയും സംഘത്തെയും സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദ് രാജാവ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്.

റിയാദ് പ്രവിശ്യ ഗവർണർ ഫൈസൽ ബിൻ ബന്ദാർ ബിൻ അബ്ദുല്ലസീസ് അൽ സൗദ്, സഹമന്ത്രി ഡോ.മുസാദ് ബിൻ മുഹമ്മദ് അൽ എയ്ബാൻ, ജിസിസി സെക്രട്ടറി ജനറൽ അബ്ദുല്ലത്തീഫ് റാഷിദ് അൽ സയനി എന്നിവരും സ്വീകരണ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com