ADVERTISEMENT

കുവൈത്ത് സിറ്റി ∙ സർക്കാർ മേഖലയിൽ വിദേശികൾക്കു പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള ഉപാധികൾ പുതുക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാര പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത സർവകലാശാലകളിൽ നിന്നുള്ള ബിരുദവുമായി ജോലിയിൽ പ്രവേശിച്ച വിദേശികളെയാകും പ്രാഥമികമായി ഒഴിവാക്കുക. മന്ത്രാലയം അംഗീകരിച്ച സർവകലാശാലകളിലെ ബിരുദം ആണെങ്കിലും സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത് നൽകിയില്ലെങ്കിലും ഒഴിവാക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തും.

അടുത്ത സാമ്പത്തിക വർഷമാണു പുതിയ ഉപാധികൾ അനുസരിച്ചുള്ള ഒഴിവാക്കൽ തുടങ്ങുക. 2020 ഏപ്രിൽ തൊട്ടു 2021 മാർച്ച് വരെ ഒരുവർഷത്തിനിടെ 4000 പേരെ അത്തരത്തിൽ ഒഴിവാക്കേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. ജോലിയിൽ പ്രവേശിച്ചകാലം അനുസരിച്ചുള്ള സീനിയോറിറ്റി കണക്കാക്കി ആളുകളെ ഒഴിവാക്കുന്നതിനു പകരം സർട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പാക്കി ഒഴിവാക്കുക എന്ന രീതിയാകും അവലംബിക്കുക. ഓരോ മാസവും ഒഴിവാക്കേണ്ട വിദേശികളെ സംബന്ധിച്ച വിവരങ്ങൾ സർക്കാരിന്റെ എല്ലാ വകുപ്പുകളിൽനിന്നും അപ്പപ്പോൾ സ്വീകരിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com