ADVERTISEMENT

ദുബായ് ∙ ദുബായിലെ ഇൻഡസ്ട്രിയൽ സ്റ്റീൽ ബിൽഡിങ് നിർമാണ രംഗത്തും ഫയർ പ്രൊട്ടക്‌ഷഷൻ -റിയൽ എസ്റ്റേറ്റ് മേഖലയിലും സജീവമായ പ്രവ്യത്തി ഗ്രുപ്പ് ഓഫ് കമ്പനിയുടെ ചെയർമാനും സിഇഒ യുമായ വിവേക് കല്ലിടീലിന് ഗോൾഡൻ കാർഡ്  വീസ ലഭിച്ചു. കഴിഞ്ഞ ദിവസം ദുബായ് എമിഗ്രേഷന്റെ പ്രധാന ഓഫിസിൽ നടന്ന  ചടങ്ങിൽ വിവേക് കല്ലിടീലിന് ഗോൾഡൻ വീസ വിഭാഗം ഇൻ ചാർജ് അലി അതിഖ് 10 വർഷത്തെ വീസയടിച്ച പാസ്പോർട്ട് കൈമാറി. ലഫ്. അബൂബക്കർ അഹ്‌മദ്‌ അൽ അലി, ലഫ്. അബ്ദുല്ല അൽ മറി തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു

വളരെ ചെറുപ്പത്തിൽ തന്നെ യുഎഇയിൽ എത്തിയ തനിക്ക് ഈ രാഷ്ട്രം സ്വന്തം നാടുപോലെ പ്രിയങ്കരമാണെന്ന് വിവേക് പറഞ്ഞു. നിറഞ്ഞ സ്നേഹവും പരിഗണനയുമാണ് ലഭിച്ചിരിക്കുന്നത്. അതിന് ഈ രാജ്യത്തെ വിശാലമനസ്കരായ ഭരണാധികാരികളെടും ദുബായ് എമിഗ്രേഷൻ അധിക്യതരേടും നന്ദി അറിയിക്കുന്നു. വിവേകിന്റെ ഭാര്യയ്ക്കും മക്കൾക്കും ഗോൾഡ്‌ കാർഡ് വീസ ലഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com