ADVERTISEMENT

ദുബായ്∙ യുഎഇയിൽ ശക്തമായ മഴ തുടരുന്നു.  ഇന്നു രാവിലെ മുതൽ രാജ്യത്തെ മിക്ക എമിറേറ്റുകളിൽ മഴ പെയ്തുകൊണ്ടിരിക്കുന്നു. റോഡ‍ുകളിൽ മഴ വെള്ളം കെട്ടി നിൽക്കുന്നതിനാൽ ഗതാഗതം മന്ദഗതിയിലാണ്. പ്രത്യേകിച്ച് ഷാർജ–ദുബായ് റൂട്ടുകളിൽ വൻ ഗതാഗത സ്തംഭനം അനുഭവപ്പെട്ടു. ചിലയിടങ്ങളിൽ ചെറിയ അപകടങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കാറ്റോടുകൂടിയാണ് മഴ പെയ്യുന്നത്. താപനില വളരെ കുറഞ്ഞു.

rain-in-uae-gif

 

വിമാനങ്ങൾ വൈകുന്നു

rain-in-uae-2-gif

 

മഴ വെള്ളം കെട്ടി നിൽക്കുന്നതിനാൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാനങ്ങൾ പലതും വൈകുന്നുതായി അധികൃതർ പറഞ്ഞു. വെള്ളം ഒഴിവാക്കിയ ശേഷമായിരിക്കും വിമാനങ്ങൾക്കു കൃത്യസമയം പാലിക്കാൻ സാധിക്കുക. യാത്രക്കാർ തങ്ങളുടെ ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടു സമയം ഉറപ്പാക്കണമെന്നു നിർദേശിച്ചു. വിമാനങ്ങളെക്കുറിച്ച് കൂടുതലറിയാൻ +971 4 2166666 എന്ന നമ്പരിൽ ബന്ധപ്പെടണം.

 

സ്കൂളുകൾ നേരത്തെ വിടുന്നു

 

ശക്തമായ മഴ കാരണം ദുബായിലെ മിക്ക സ്കൂളുകളും ഇന്ന് നേരത്തെ അധ്യയനം അവസാനിപ്പിച്ചു കുട്ടികളെ വീടുകളിലേയ്ക്കയച്ചു. സ്കൂൾ ബസുകൾക്ക് റോഡുകളിൽ മറ്റു വാഹനങ്ങൾ സഞ്ചാര സൗകര്യം ഒരുക്കിക്കൊടുക്കണമെന്ന് അധികൃതർ നിർദേശിച്ചു.

 

ജലഗതാഗതം താൽക്കാലികമായി നിർത്തി വച്ചു

 

മഴ കാരണം ദുബായ് ക്രീക്കിലെ ജല ഗതാഗതം താൽക്കാലികമായി നിർത്തിവച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) അറിയിച്ചു. ഫോൺ: 8009090. വാഹനങ്ങൾ റോഡുകളിലെ വെള്ളക്കെട്ടുകൾ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com