ADVERTISEMENT

റിയാദ്∙ മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ റിയാദിലേക്കും വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മേഖലാതല ഉദ്ഘാടനം ഡിസംബര്‍ 13ന് നടക്കും. വൈകിട്ട് 6ന് ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മലയാളം മിഷന്‍ ദമാം മേഖല കോ ഓര്‍ഡിനേറ്റര്‍ ഷാഹിദ ഷാനവാസ് ഉദ്ഘാടനം ചെയ്യും.

malayalam-mission-2

ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് മലയാളം മിഷന്‍. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്നതാണ് ലക്ഷ്യം. മറുനാടന്‍ മലയാളി സംഘടനകളുമായി സഹകരിച്ചാണ് മിഷന്‍ പ്രവര്‍ത്തിക്കുന്നത്.

പ്രവാസി മലയാളികളുടെ കുട്ടികളെ മലയാളം പഠിപ്പിക്കും. ഇതിനു പുറമെ മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളെയും മലയാള ഭാഷ പഠിപ്പിക്കുകയാണ് പഠന കേന്ദ്രങ്ങളുടെ ലക്ഷ്യം. ഇതുവഴി കേരളത്തെയും സംസ്‌കാരത്തെയും പരിചയപ്പെടുത്തും. സംഘടനകള്‍ക്കും വ്യക്തികള്‍ക്കും പഠന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ അവസരം ഉണ്ട്. കോഴ്‌സുകള്‍ സൗജന്യമായാണ് മലയാളം മിഷന്‍ നടപ്പിലാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com