ADVERTISEMENT

ദുബായ് ∙ മഴ നിലച്ചെങ്കിലും റോഡുകളിലും റൗണ്ടെ ബൗട്ടുകളിലും വെള്ളക്കെട്ടുകൾ കാരണം ഗതാഗത തടസ്സം തുടരുന്നു. മഴവെള്ളം കയറി എൻജിൻ കേടായതു കാരണം വാഹനങ്ങൾ റോഡരികുകളിൽ കുടുങ്ങിക്കിടക്കുന്ന കാഴ്ച പലയിടത്തും കാണാം. 

rainy-day-in-uae2
ഷാർജ നാഷനൽ പെയിന്റിനടുത്ത് കൽബ റോഡിലെ വെള്ളക്കെട്ട്. ചിത്രം: അശോക് നായർ പുല്ലാട്.

അസ്ഥിര കാലാവസ്ഥ തുടരും

അടുത്ത ദിവസങ്ങളിൽ യുഎഇയിൽ പരക്കെ അസ്ഥിരകാലാവസ്ഥ തുടരുമെന്ന് പ്രിൻസിപ്പൽ മെറ്റിരിയോളജിക്കൽ ഡാറ്റാ അനാലിസിറ്റ് അസിഫ് ഷാ പറഞ്ഞു. പൊതുവെ ഭാഗികമായി മേഘാവൃതമാകുമെങ്കിലും മഴയ്ക്കു സാധ്യത കുറവാണ്. ഉയർന്ന താപനിലയിൽ ക്രമാതീതമായ കുറവുണ്ടാകും. ബുധൻ മുതൽ വെള്ളിയാഴ്ച്ച വരെ രാത്രികാലങ്ങളിൽ ചിലയിടങ്ങളിൽ മൂടൽമഞ്ഞു ഉണ്ടാവാനും സാധ്യത ഉണ്ട്‌.

അടുത്ത രണ്ടു ദിവസം തീരപ്രദേശങ്ങളിലും മറ്റു പ്രാന്തപ്രദേശങ്ങളിലും പകൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 18 മുതൽ 40 കിലോ മീറ്റർ വരെ ഉയരുമെന്നതിനാൽ ജാഗ്രത പാലിക്കണം. ചിലസമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യത ഉണ്ട്‌. പടിഞ്ഞാറൻ പ്രവിശ്യയിൽ നിന്ന് വരുന്ന ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട് അറേബ്യൻ ഗൾഫ്‌ മേഖലയിൽ രൂപം കൊള്ളുന്ന ഉപരിതല ന്യൂനമർദ്ദം ആണ് ഈ അസ്ഥിരകാലാവസ്ഥ നീണ്ടു നിൽക്കാൻ കാരണമെന്നും അറിയിച്ചു.

rainy-day-in-uae1
ഷാർജ നാഷനൽ പെയിന്റിനടുത്ത് കൽബ റോഡിലെ വെള്ളക്കെട്ട്. ചിത്രം: അശോക് നായർ പുല്ലാട്.

വരുന്ന ആഴ്ചയിൽ തിങ്കൾ മുതൽ ബുധൻ വരെ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലും ചില വടക്കൻ എമിറേറ്റുകളിലും ശരാശരിയിൽ താഴെ മഴ ലഭിക്കുവാൻ സാധ്യതയുണ്ട്. അടുത്ത ആഴ്ചകളിലും രാജ്യത്ത് പരക്കെ മഴക്കു സാധ്യത കാണുന്നുവെന്നും അസിഫ് ഷാ പറഞ്ഞു.

rainy-day-in-uae3
ഷാർജ അൽ ഖസ്ബ റസിഡൻഷ്യൽ ഏരിയയിലെ മഴ. ചിത്രം: സി.എല്‍. ഇർഫാൻ ഹനീഫ്.

English Summary: rainy day in uae with unstable weather

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com