ADVERTISEMENT

ഷാർജ ∙ ലേബർ സ്റ്റാൻഡേർഡ്സ് ഡവലപ്മെന്റ് അതോറിറ്റി (എൽഎസ് ഡിഎ) സംഘടിപ്പിക്കുന്ന മൂന്നാമത് ലേബർ സ്പോർട്സ് ടൂർണമെന്റ് ഈ മാസം 13ന് ആരംഭിക്കും. 2020 മാർച്ച് 27 വരെ എല്ലാ വെള്ളിയാഴ്ചയും രാവിലെ 7 മുതൽ വൈകിട്ട് 5.30വരെ ഷാർജ നാഷനൽ പാർക്കിലെ ഷാർജ സ്പോർട്സ് കൗൺസിൽ മൈതാനങ്ങളിലാണ് മത്സരങ്ങൾ എന്ന് എൽഎസ് ഡിഎ ചെയർമാൻ സാലെം യൂസഫ് അൽ ഖസ്സർ പറഞ്ഞു.

മുൻകൂട്ടി റജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ 100 ലേറെ ടീമുകളാണ് മത്സരങ്ങളിൽ മാറ്റുരക്കുക. ഫുട്ബോൾ– 30 ടീമുകൾ, ബാസ്കറ്റ് ബോൾ–21, ക്രിക്കറ്റ്–33, വോളിബോൾ–21, ഹോക്കി–15 ടീമുകൾ ഇതിനകം റജിസ്റ്റർ ചെയ്തിട്ടുണ്ട്. വിജയികൾക്ക് ആകെ രണ്ടര ലക്ഷം ദിർഹമിന്റെ സമ്മാനങ്ങൾ വിതരണം ചെയ്യും. കുടുംബങ്ങൾക്ക് ഒട്ടേറെ പരിപാടികളും ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് ഫിറ്റ്നസ്, ടേബിൾ ടെന്നിസ്, ഫുട്ബോൾ പരിശീലന പരിപാടികളും ഉണ്ടായിരിക്കും. ഫുട്ബോൾ ടീം റജിസ്ട്രേഷന് 3,000 ദിർഹം, ബാസ്കറ്റ് ബോൾ, വോളിബോള്‍–2,000, ഹോക്കി–500 ദിർഹമാണ് ഫീസ്. 

ഷാർജ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ ഇസ്സാ ഹിലാൽ അൽ ഹാസമി, താരിഖ് സാലെം അൽ ഖൻബാഷി, ഫാത്തി അഫ് ന തുടങ്ങിയവര്‍ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com