ADVERTISEMENT

ദുബായ് ∙ മലയാളി ഡ്രൈവറുടെ ആത്മാർഥതയ്ക്കും സത്യസന്ധതയ്ക്കും അഭിനന്ദനവുമായി ദുബായ് പൊലീസ്. ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ബസ് ഡ്രൈവർ അഭിഷേക് നാഥ് ഗോപിനാഥിനെയാണ് ദുബായ് പൊലീസ് പ്രശംസാ പത്രം നൽകി കഴിഞ്ഞ ദിവസം ആദരിച്ചത്.

ബസ് യാത്രക്കാരിൽ ഒരാൾ മറന്നുവെച്ച 20,000 ദിർഹം (ഏതാണ്ട് 3.8 ലക്ഷത്തോളം രൂപ) അഭിഷേകിന് ലഭിച്ചു. ഉടൻ തന്നെ ഈ തുക നയിഫ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. ഇത്തരം വ്യക്തികളാണ് സമൂഹത്തിന് മാതൃകയാകേണ്ടതെന്ന് നയിഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. ഡോ. താരിഖ് മുഹമ്മദ് നൂർ പറഞ്ഞു. അഭിഷേകിന് നന്ദി അറിയിക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ജനങ്ങളുമായി എപ്പോഴും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ദുബായ് പൊലീസ് ശ്രദ്ധിക്കാറുണ്ടെന്നും അവരുടെ പിന്തുണ തുടർന്നു വേണമെന്നും ബ്രിഗേഡിയർ പറഞ്ഞു.

English Summary: Honest kerala driver honoured in Dubai 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com