ADVERTISEMENT

ദുബായ് ∙യുഎഇയുടെ ആദ്യബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂറിയോടൊപ്പമുണ്ടായിരുന്ന നാസ ബഹിരാകാശ യാത്രിക ജെസീക്ക മീർ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് അബുദാബിയുടെ രാത്രിസൗന്ദര്യം പകർത്തി. ഭൂമിയിൽ നിന്നു 400 കിലോമീറ്റർ അകലെനിന്നു പകർത്തിയ ചിത്രം ഹസയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ജെസീക്ക മീർ ഇപ്പോഴും രാജ്യാന്തര ബഹിരാകാശ നിലയത്തിലാണ്. ഇന്നലെ പുലർച്ചെ 3.40നാണു ചിത്രം അയച്ചത്.

അതിമനോഹരമായ ചിത്രമാണു പകർത്തിയതെന്നും ഒരുമിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മറുപടി സന്ദേശത്തിൽ ഹസ്സ പറഞ്ഞു.സെപ്റ്റംബർ 25നാണ് കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് ഹസ്സ അൽ മൻസൂറി, റഷ്യൻ കമാൻഡർ ഒലെഗ് സ്ക്രിപോഷ്ക, യുഎസിലെ ജെസീക്ക മീർ എന്നിവർ പുറപ്പെട്ടത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഹസ്സ 8 ദിവസം ഉണ്ടായിരുന്നു.

english summary: Nasa astronaut Jessica Meir tweets UAE’s first astronaut Hazzaa Al Mansoori an Abu Dhabi snapshot from space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com