ADVERTISEMENT

ദുബായ് ∙ ബോളിവുഡ് ചിത്രമായ മർദാനി 2ൽ കർക്കശയായ പൊലീസ് ഉദ്യോഗസ്ഥയായി വേഷമിടുന്ന നടി റാണി മുഖർജി ജുമൈറ ലാമെർ സ്മാർട് പൊലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തി. വനിതാ ഉദ്യോഗസ്ഥർ സ്നേഹോഷ്മള വരവേൽപ് നൽകി.

തന്റെ ചിത്രം ദുബായ് പൊലീസിലെ വനിതാ ഉദ്യോഗസ്ഥർക്കു സമർപ്പിക്കുന്നതായി റാണി മുഖർജി പറഞ്ഞു. കഴിഞ്ഞദിവസം വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു മാത്രമായി നടത്തിയ പ്രദർശനം കാണാൻ താരവും എത്തിയിരുന്നു. ദുബായ് പൊലീസിന്റെ കാറിലാണ് സ്മാർട് സ്റ്റേഷനിൽ എത്തിയത്.സ്റ്റേഷന്റെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ദുബായ് പൊലീസിന്റെ മികച്ച പരിശീലനവും സാങ്കേതിക മികവുകളും മാതൃകാപരമാണെന്ന് നടി പറഞ്ഞു.

സ്മാർട് സ്റ്റേഷനിൽ ഹോളിവുഡ് ആക് ഷൻ താരം ജാക്കിചാൻ മാർച്ചിൽ സന്ദർശനം നടത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ ആവശ്യമില്ലാതെ 24 മണിക്കൂറും സ്മാർട് നിരീക്ഷണം നടത്താൻ കഴിയുന്ന കേന്ദ്രമാണിത്.  സർട്ടിഫിക്കറ്റ് വിതരണം, പെർമിറ്റ് അനുവദിക്കൽ എന്നിവ ഉൾപെടെ 27 പ്രധാന സേവനങ്ങളാണ് ഇവിടെയുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ഇവിടെ  സന്ദർശനം നടത്തിയിട്ടുണ്ട്.

english summary: actress rani mukerji visits the dubai police smart station in le mer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com